വീട്ടമ്മയെ അപമാനിച്ച ജോയൻറ്​ ബി.ഡി.ഒ അറസ്​റ്റിൽ

കോതമംഗലം: ലൈഫ്മിഷൻ പദ്ധതിയിൽ സഹായം ചോദിച്ചെത്തിയ വീട്ടമ്മയെ അപമാനിച്ച ജോയൻറ് ബി.ഡി.ഒയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം ബ്ലോക്ക് ഓഫിസിലെ ജോയൻറ് ബി.ഡി.ഒ ഊന്നുകൽ നമ്പൂരി കൂപ്പ് പറക്കുടി ഷിബു വർഗീസിനെയാണ് (53) അറസ്റ്റ് ചെയ്തത്. വീട് പുതുക്കിപ്പണിയാൻ അപേക്ഷയുമായെത്തിയ വീട്ടമ്മയെ വീട് സന്ദർശിച്ചശേഷമേ തീരുമാനം എടുക്കാനാകൂ എന്നറിയിച്ചതിനെ തുടർന്ന് മടങ്ങിപ്പോകാൻ ശ്രമിക്കവെ അപമാനിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.