കൊച്ചി: സമുദ്ര മേത്സ്യാൽപാദനത്തിൽ ഗണ്യമായ വർധനയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിെൻറ (സി.എം.എഫ്.ആർ.ഐ) വാർഷിക പഠന റിപ്പോർട്ട്. കേരളത്തിെൻറ സമുദ്രമത്സ്യ ലഭ്യതയിൽ മുൻവർഷത്തേക്കാൾ 12 ശതമാനം വർധനയുണ്ടായി. വൻ തോതിൽ കുറഞ്ഞുവരുകയായിരുന്ന മത്തിയുടെ തിരിച്ചുവരവാണ് സമുദ്ര മത്സ്യമേഖലയ്ക്ക് ഉണർവായതെന്ന് പഠനം സൂചിപ്പിക്കുന്നു. കേരളത്തിൽ മത്തിയുടെ ലഭ്യത മുൻ വർഷത്തേക്കാൾ മൂന്ന് മടങ്ങ് വർധിച്ചതായാണ് കണ്ടെത്തൽ. 2017 ൽ ഇന്ത്യൻ തീരങ്ങളിൽനിന്ന് പിടിച്ച മീനുകളുടെ കണക്ക് ചൊവ്വാഴ്ചയാണ് സി.എം.എഫ്.ആർ.ഐ പുറത്തുവിട്ടത്. 2017ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം മത്തിയാണ്. 5.85 ലക്ഷം ടൺ മത്സ്യമാണ് കേരള തീരങ്ങളിൽ നിന്ന് പിടിച്ചത്. കേരളത്തിൽ മത്തി കൂടിയപ്പോൾ, ആന്ധ്രയിലും തമിഴ്നാട്ടിലും വൻ കുറവാണുണ്ടായത്. ദേശീയതലത്തിൽ മത്തിയുടെ ലഭ്യത 38 ശതമാനമാണ് കൂടിയത്. മത്തിയുടെ തിരിച്ചു വരവോടെ ദേശീയ തലത്തിൽ മത്സ്യലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു. ഗുജറാത്താണ് തുടർച്ചയായ അഞ്ചാം തവണയും ഒന്നാം സ്ഥാനത്ത്. തമിഴ്നാടാണ് രണ്ടാമത്. മത്തി, ചെമ്മീൻ, തിരിയാൻ, കണവ വിഭാഗങ്ങൾ, കിളിമീൻ എന്നിവയാണ് കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവുംകൂടുതൽ ലഭിച്ച അഞ്ച് മത്സ്യയിനങ്ങൾ. അയല, നെയ്മീൻ, മാന്തൽ, കൊഴുവ, ചെമ്പല്ലി എന്നിവയാണ് മുൻ വർഷത്തേക്കാൾ കുറഞ്ഞവ. കഴിഞ്ഞ വർഷം അവസാനത്തിൽ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് കേരളത്തിെൻറ മത്സ്യമേഖലയെ സാരമായി ബാധിച്ചതായി സി.എം.എഫ്.ആർ.ഐയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഓഖിമൂലംകഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെ മത്സ്യലഭ്യതയിൽ ഏകദേശം 35,000ടൺ കുറവുണ്ടായതായി കണ്ടെത്തി. ഇതിലൂടെ, ലാൻഡിങ് സെൻററുകളിൽ 585 കോടിയുംചില്ലറ വ്യാപാരത്തിൽ 821 കോടിയുടെയും സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്തെ ലാൻഡിങ് സെൻററുകളിൽ വിറ്റഴിക്കപ്പെട്ടത് 52,431 കോടിയുടെ മത്സ്യമാണ്. മുൻവർഷത്തേക്കാൾ 8.4 ശതമാണ് വർധന. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവു മികച്ച സമുദ്രമേത്സ്യാൽപാദനമാണ് ഇത്തവണത്തേതെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ പറഞ്ഞു. ചെറുമീനുകളെ പിടിക്കുന്നത് അടക്കമുള്ള മത്സ്യബന്ധന നിയന്ത്രണങ്ങൾ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും മത്സ്യലഭ്യത കൂടാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിടിക്കുന്ന മത്സ്യത്തിെൻറ മിനിമം ലീഗൽ സൈസ് സംബന്ധിച്ച് അഭിപ്രായം രൂപവത്കരിക്കാൻ ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിൽ തീരദേശസംസ്ഥാനങ്ങളിെല മന്ത്രിമാരുടെ യോഗം ആഗസ്റ്റിൽ വിളിക്കുെമന്നും അദ്ദേഹം പറഞ്ഞു. സി.എം.എഫ്.ആർ.ഐയിലെ ഫിഷറിറിസോഴ്സസ് അസസ്മെൻറ് വിഭാഗമാണ് കണക്കുകൾ തയാറാക്കിയത്. വകുപ്പ് മേധാവി ഡോ. ടി.വി സത്യാനന്ദൻ പഠനഫലങ്ങൾ വിശദീകരിച്ചു. ഡോ. സുനിൽ മുഹമ്മദ്, ഡോജി മഹേശ്വരുഡു, ഡോ. പി.യു. സക്കറിയ, ഡോ ഇ.എം അബ്്ദുസ്സമദ്, ഡോ. സി രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.