കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക്

കൊച്ചി: റോമില്‍ വ്യാഴാഴ്ച നടക്കുന്ന കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ (കണ്‍സിസ്റ്ററി) പങ്കെടുക്കാൻ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെട്ടു. 29ന് വത്തിക്കാനിലെ സ​െൻറ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന പത്രോസ്, പൗലോസ് ശ്ലീഹമാരുടെ തിരുനാള്‍ ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. ഈ വര്‍ഷം 14ന് പുതിയ കര്‍ദിനാള്‍മാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനചിഹ്നങ്ങള്‍ നല്‍കുന്നുണ്ട്. റോം സന്ദര്‍ശനത്തിനുശേഷം ജൂലൈ രണ്ടിന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി തിരിച്ചെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.