ലൈബ്രറി അസിസ്റ്റൻറ് നിയമനം സര്‍വകലാശാല നേരിട്ട് നടത്തുന്ന യു.ഐ.ടികളിലേക്ക് കരാറടിസ്ഥാനത്തില്‍ ലൈബ്രറി അസിസ്റ്റൻറുമാരെ നിയമിക്കുന്നു. അപേക്ഷാ ഫോറം www.keralauniversity.ac.in/job opportunities എന്ന ലിങ്കില്‍. ജൂലൈ ഏഴിനകം ഡെപ്യൂട്ടി രജിസ്റ്റാര്‍ അഡ്മിന്‍ III, യൂനിവേഴ്‌സിറ്റി ഓഫ് കേരള, സെനറ്റ് ഹൗസ് കാമ്പസ്, പാളയം, തിരുവനന്തപുരം-695034 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ടൈംടേബിള്‍ ആഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ബി.എസ്സി (ആന്വല്‍ സ്‌കീം) സബ്‌സിഡിയറി വിഷയങ്ങള്‍ക്കുളള മേഴ്‌സി ചാന്‍സ് പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ജൂലൈയിൽ നടക്കുന്ന ഏഴാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് കോഴ്‌സ് കോഡില്‍ വരുന്ന അഞ്ച്, ആറ്, ഏഴ്, എട്ട് സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട്-ടൈം റീസ്ട്രക്‌ചേര്‍ഡ് (2008 സ്‌കീം) പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പ്രവേശന പരീക്ഷ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ജൂലൈ നാലിന് രാവിലെ 10ന് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്യൂണിക്കേഷന്‍ കോഴ്സിെൻറ പ്രവേശന പരീക്ഷ ഹാള്‍ ടിക്കറ്റ് ജൂണ്‍ 30 വരെ ലഭിക്കാത്തവര്‍ ജൂലൈ രണ്ടിന് മുമ്പ് ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിെൻറ ഓഫിസില്‍നിന്ന് കൈപ്പറ്റണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.