​​പ്രവേശനോത്സവം

കിഴക്കമ്പലം: പട്ടിമറ്റം ഇർഷാദുസ്സിബിയാൻ മദ്റസയിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. മഹല്ല് ചീഫ് ഇമാം അബ്്ദുസത്താർ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് എ.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു. മദ്റസ സെക്രട്ടറി കെ.കെ. നജീബ് മൗലവി, കെ.എം. വീരാൻകുട്ടി, പി.ഐ. ബഷീർ, മുഹമ്മദ്ബിലാൽ, ഹനീഫ കുഴിപ്പിള്ളി, മുഹമ്മദ് ഇടശ്ശേരികുടി, പി.എ. അലി, കെ.വി. അബ്്ദുല്ലത്തീഫ്, എം.കെ. അലിയാർ മൗലവി, അഷ്റഫ് ദാരിമി, അബ്്ദുൽഹമീദ് മൗലവി, ഷഫീഖ് മൗലവി, സലീം ഫൈസി, പി.എസ്. സൈനുദ്ദീൻ, കെ.പി. അലി, മക്കാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പായസവും മധുരപലഹാരവും വിതരണം ചെയ്തു. മതസ്പർധ ഉണ്ടാക്കുന്ന സന്ദേശം കൈമാറിയതിനെതിരെ പരാതി കിഴക്കമ്പലം: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ടുണ്ടാക്കിയ 'ഫാൻസ്വാർ' വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് മതസ്പർധ പരത്തുന്ന രൂപത്തിൽ സന്ദേശം നൽകിയതിനെതിരെ ഗ്രൂപ്അഡ്മിൻ ജിബിൻ തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകി. ലിങ്ക് കണക്ഷൻവഴി ആർക്കും ചേരാവുന്ന രൂപത്തിലാണ് ഗ്രൂപ് സംവിധാനിച്ചത്. അതുവഴി അംഗമായ ആളാണ് മതസ്പർധ പരത്തുന്ന രൂപത്തിൽ ഗ്രൂപ്പിലേക്ക് സന്ദേശമയച്ചത്. സന്ദേശമയച്ച നമ്പറും പൊലീസിന് കൈമാറി. തടിയിട്ടപറമ്പ് പൊലീസ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ കിണറ്റിലിറങ്ങിയ ഇതര സംസ്ഥാനക്കാരനെ രക്ഷിച്ചു കിഴക്കമ്പലം: പൂതൃക്ക പഞ്ചായത്തിലെ ബ്ലായിപ്പടിയിൽ കിണറ്റിൽവീണ പഴ്സും മൊബൈലും എടുക്കാൻ മദ്യലഹരിയിൽ കിണറ്റിലിറങ്ങിയ ഒഡീഷ സ്വദേശിയെ രക്ഷിച്ചു. കൃഷ്ണ എന്ന ക്ഷേത്രഭാസി നായിക്കിനെയാണ് (35 ) പട്ടിമറ്റം ഫയർഫോഴ്സ് കരക്കുകയറ്റിയത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.കെ. സുരേഷി​െൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ ലൈജു തമ്പി, ഫയർമാന്മാരായ എൽദോസ് മാത്യു, പോൾ മാത്യു, മനു, ധനേഷ്, ൈഡ്രവർ ഉമേഷ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.