കൊച്ചി: ജോലി ചെയ്യുന്ന സ്ഥലം മുതൽ കിടപ്പാടം വരെ നീളുന്ന പ്രശ്നങ്ങൾ പൊലീസിന് മുന്നിൽ എണ്ണിപ്പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികൾ. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായി എറണാകുളം നോർത്ത് െപാലീസാണ് അദാലത് സംഘടിപ്പിച്ചത്. പണിയെടുക്കുന്നതിന് പലപ്പോഴും കൂലി കുറവാണ് കിട്ടുന്നത്. ഇതുതന്നെ കൃത്യമായി കിട്ടുന്നില്ല. താമസിക്കുന്ന സ്ഥലങ്ങളിലൊന്നും ആവശ്യത്തിന് സൗകര്യവും സുരക്ഷിതത്വവുമില്ല. പലപ്പോഴും രാത്രി ഉറങ്ങി പുലർച്ച നോക്കുമ്പോൾ പഴ്സിൽ െവച്ച പണം കാണില്ല. ഇത് മോഷണം പോകുന്നത് തങ്ങൾക്കിടയിൽതന്നെയാണെന്നാണ് തോന്നുന്നത്. താമസ സ്ഥലങ്ങളിൽ നിരവധി പ്രശ്നങ്ങളാണുള്ളതെന്നും ഇവർ അദാലത്തിൽ ചൂണ്ടിക്കാണിച്ചു. 15 പരാതി എറണാകുളം അസി. കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ തീർപ്പാക്കി. 70 ഇതര സംസ്ഥാന തൊഴിലാളികളാണ് അദാലത്തിൽ പങ്കെടുത്തത്. നിരവധി ആളുകൾ പരാതി എഴുതിത്തയാറാക്കി വീണ്ടും എത്താമെന്നറിയിച്ചാണ് മടങ്ങിയത്. ഇവരെ ഒരുമിച്ചുകൂട്ടുക എന്നതായിരുന്നു പൊലീസിെൻറ ആദ്യ ലക്ഷ്യം. അതിന് ഇവരുടെ തൊഴിലിടങ്ങളിലും താമസിക്കുന്ന സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. പരാതികളിൽ അനുഭാവപൂർവ നടപടികൾ കൈക്കൊള്ളുമെന്ന് ഉദ്ഘാടനം ചെയ്ത അസി. കമീഷണർ കെ. ലാൽജി വ്യക്തമാക്കി. നോർത്ത് സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ വിബിൻദാസ്, എ.എസ്.ഐ സന്തോഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.