കല്ലൂര്‍ക്കാട് കോസ്‌മോപൊളിറ്റന്‍ ലൈബ്രറി മന്ദിരം ഉദ്ഘാടനം ഇന്ന്

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോസ്‌മോപൊളിറ്റന്‍ ലൈബ്രറിയുടെ പുതിയ മന്ദിരത്തി​െൻറ ഉദ്ഘാടനം ഞാറാഴ്ച നടക്കുമെന്ന് ലൈബ്രറി പ്രസിഡൻറ് പ്രഫ. ജോസ് അഗസ്റ്റിന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് ആറിന് പുതിയ ലൈബ്രറി മന്ദിരത്തി​െൻറ ഉദ്ഘാടനവും നെടുംകല്ലേല്‍-കണിയാംകുടിയില്‍ ജോര്‍ജ് സര്‍ സ്മാരക ഓപണ്‍ എയര്‍ സ്റ്റേജി​െൻറ പുനരര്‍പ്പണവും സംവിധായകന്‍ കെ.ജി. ജോര്‍ജും സംഗീത സംവിധായകന്‍ അലക്‌സ് പോളും ചേർന്ന് നിര്‍വഹിക്കും. പിന്നണി ഗായിക സല്‍മ ജോര്‍ജ് മുഖ്യാതിഥിയാകും. സ്റ്റേജ് നവീകരിച്ച ഡോ. ജേക്കബ് ജോര്‍ജിനെ ജോയ്‌സ് ജോര്‍ജ് എം.പി ഉപഹാരം നല്‍കി ആദരിക്കും. വായനമുറിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. മുന്‍എം.എല്‍.എമാരായ ഗോപി കോട്ടമുറിക്കല്‍, ജോണി നെല്ലൂര്‍, ജോസഫ് വാഴക്കന്‍, ജില്ല പഞ്ചായത്ത് മെംബര്‍ കെ.ടി. എബ്രഹാം, ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.എം. ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലിസി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ആശ ജിഫി, വാര്‍ഡ് അംഗം ഷീന സണ്ണി, കല്ലൂര്‍ക്കാട് ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡൻറ് ജോളി ജോര്‍ജ് എന്നിവര്‍ സംമ്പന്ധിക്കും. 1947ല്‍ പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറിക്ക് മൂന്ന് പ്രാവശ്യം സംസ്ഥാനത്തെ മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള അവാര്‍ഡ് ലഭിച്ചു. സ്വന്തമായി 15 സ​െൻറ് സ്ഥലത്ത് മൂന്ന് നിലയിൽ മന്ദിരം നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ലൈബ്രറി സമാഹരിച്ച എട്ട് ലക്ഷം രൂപയും ലൈബ്രറി കൗണ്‍സിലില്‍നിന്ന് ഗ്രാൻറായി ലഭിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് ലൈബ്രറി മന്ദിരത്തി​െൻറ ഒന്നാം നിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജോയ്‌സ് ജോര്‍ജ് എം.പി അനുവദിച്ച 10 ലക്ഷം മുതല്‍ മടക്കി രണ്ടാം നിലയുടെ നിര്‍മാണങ്ങളും നടക്കുകയാെണന്നും ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ സെക്രട്ടറി ജോസ് ജേക്കബ്, മുന്‍പ്രസിഡൻറ് ജോര്‍ജ് ഡാനിയല്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.