മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രതിദിന സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ജാഗ്രതോത്സവത്തിെൻറ ഭാഗമായി നടത്തിയ പ്രതിദിന പ്രതിരോധ പ്രവർത്തനത്തിെൻറ ഉദ്ഘാടനം പ്രസിഡൻറ് ജോസ് പെരുമ്പള്ളിക്കുന്നേൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് രാജശ്രീ അനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ജോർജ് നമ്പ്യാംപറമ്പിൽ, സിന്ധുമണി, അംഗങ്ങളായ ഇ.കെ. സുരേഷ്, സാബു പുക്കുന്നേൽ, നിർമല അനിൽ, റെനീഷ് റെജിമോൻ, റൂബി തോമസ്, സിസി ജോണി, മിനി ജോസ്, ജെസി ജെയിംസ്, അസി. സെക്രട്ടറി ജാസ്മിൻ അഹമ്മദ്, മെഡിക്കൽ ഓഫിസർ ഡോ. പ്രിയ ബെൻ രാജ്, എച്ച്.ഐ. പി.എസ്. ഷബീബ്, എന്നിവർ സംസാരിച്ചു. തുടർന്ന് ആരോഗ്യ ജാഗ്രത ബോധവത്കരണ ക്ലാസ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.