എം.സി റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡുകളെല്ലാം തകർന്ന് കുഴി നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി . നഗരത്തിലെ നെഹ്റു പാർക്കിന് സമീപമാണ് വാഴ നട്ടത്. വർഷകാലം ആയതോടെ പ്രധാന റോഡുകളിൽ കുഴി രൂപപ്പെട്ട് ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപെടുന്നത് നിത്യസംഭവമായിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിലപാടിനെതിരെയായിരുന്നു സമരം. ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്ന മൂവാറ്റുപുഴ നഗരത്തിൽ റോഡുകളിൽ കുഴികൾ നിറഞ്ഞത് യാത്ര ദുഷ്‌കരമാക്കിയെന്നും അടിയന്തരമായി കുഴികൾ അടച്ചില്ലെങ്കിൽ പി.ഡബ്ല്യു.ഡി ഓഫിസ് ഉപരോധം ഉൾപ്പെടെ സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ സമരത്തിന് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രതീഷ് ചെങ്ങാലിമറ്റം സമരം ഉദ്ഘാടനം ചെയ്തു. ഷാൻ മുഹമ്മദ്, റംഷാദ് റഫീഖ്, ഷെഫാൻ, ആൽബിൻ രാജു, ഡിനു ഓലിക്കൽ, അമൽ ബാബു, ബിബിൻ കൊച്ചുകുടി, ഷെറോൺ മുഹമ്മദ്, ആൽബിൻ ഫിലിപ്, കെ.എസ്. കബീർ, ഫൈസൽ വാടകനത്ത്, എൽദോ ബാബു വട്ടക്കാവിൽ, മാഹിൻ അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.