മൂവാറ്റുപുഴ: പാതയോരങ്ങള്‍ക്ക് മരത്തണലും മാമ്പഴക്കാലവും ഒരുക്കാന്‍ 'ഹരിതകാലം മാമ്പഴക്കാലം' പദ്ധതിക്ക് ആവോലിയില്‍ തുടക്കമായി. അടൂപറമ്പ് ബ്ലോക്ക് ഡിവിഷന്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ കേരള വനംവകുപ്പിെൻറ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ആനിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അപ്രത്യക്ഷമാകുന്ന മാവിനങ്ങളും, കശുമാവുകളുമാണ് പാതയോരങ്ങള്‍ക്ക് തണലും മാമ്പഴക്കാലവും ഒരുക്കാന്‍ വിദ്യാര്‍ഥികള്‍ നട്ടുപരിപാലിക്കുന്നത്. ഗ്രാമങ്ങളില്‍ ഇല്ലാതാകുന്ന നാട്ടുമാവുകളുടെ മികച്ച വിത്തിനങ്ങളില്‍നിന്നും മുളപ്പിച്ചെടുത്ത തൈകളാണ് പദ്ധതിക്ക് ശേഖരിച്ചത്. കേരള വനം ഗവേഷണകേന്ദ്രം ശേഖരിച്ച കാട്ടുമാവിന്‍ തൈകളും കശുമാവിന്‍ തൈകളും പദ്ധതിക്കായി എത്തിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്അംഗം ടി.എം. ഹാരിസ് നിര്‍വഹിച്ചു. പുരയിടങ്ങളില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഇത്തരം വൃക്ഷങ്ങള്‍ വംശഭീഷണി നേരിടുന്നതാണ് ഇവ നട്ടുപിടിപ്പിക്കണമെന്ന ആശയത്തിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. മാവിന്‍തൈകള്‍ അദ്ദേഹം വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് കൈമാറി. സെൻറ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസി, സെൻറ് സെബാസ്റ്റ്യന്‍സ് എച്ച്.എസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നിര്‍മല്‍ മരിയ, സിസ്റ്റര്‍ റോണിയ, അധ്യാപിക മായ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.