മൂവാറ്റുപുഴ: മാറാടി സബ്സ്റ്റേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച സ്വാഗതസംഘം രൂപവത്കരണ യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എസ്. പ്രദീപ് കുമാര്‍ സ്വാഗതവും, എക്‌സിക്യുട്ടിവ് എൻജിനീയര്‍ വിജു രാജന്‍ പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.പി. ബേബി, ഒ.സി. ഏലിയാസ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡൻറ് വള്ളമറ്റം കുഞ്ഞ്, മാറാടി പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.യു. ബേബി, പഞ്ചായത്ത് അംഗം കെ.എസ്. മുരളി, വിവിധ കക്ഷിനേതാക്കളായ എം.എന്‍. മുരളി, പോള്‍ പൂമറ്റം, എം.പി. ലാല്‍, ടോമി പാലമല, കെ.എസ്.ഇ.ബി. മൂവാറ്റുപുഴ ഡിവിഷന്‍ എക്‌സിക്യുട്ടിവ് എൻജിനീയര്‍ പി.എ. പ്രഭ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എല്‍ദോ എബ്രഹാം എം.എല്‍.എ, എന്‍. അരുണ്‍, ഉഷ ശശീധരന്‍, ജോഷി സ്‌കറിയ, ഒ.എന്‍. വിജയന്‍, ബിജു ജോണ്‍, സുഷമ മാധവന്‍ (രക്ഷാധികാരികള്‍) ലത ശിവന്‍ (ചെയര്‍പേഴ്‌സൻ) ഒ.പി. ബേബി, ഒ.സി. ഏലിയാസ്, കെ.യു. ബേബി(വൈസ് ചെയര്‍മാന്‍മാര്‍), വള്ളമറ്റം കുഞ്ഞ്(കണ്‍വീനര്‍), എം.എന്‍. മുരളി, സാബു ജോണ്‍, പോള്‍ പൂമറ്റം (ജോ. കണ്‍വീനര്‍) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയും രൂപവത്കരിച്ചു. സ്റ്റേഷൻ ഉദ്ഘാടനം ജൂലൈ ഏഴിന് ഉച്ചക്ക് മൂന്നിന് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിക്കും. ഒന്നാംഘട്ടത്തില്‍ 66-കെ.വി. സബ്സ്റ്റേഷനാണ് പ്രവര്‍ത്തന സജ്ജമായത്. സബ്സ്റ്റേഷനില്‍നിന്നും എം.സി റോഡ് ഫീഡറിലടക്കം വൈദ്യുതി വിതരണം ആരംഭിച്ച് കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 110 കെ.വി. സബ് സ്റ്റേഷൻറ നിര്‍മാണം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തത്. മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ എം.സി റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയ ഒന്നര ഏക്കര്‍ സ്ഥലത്താണ് സബ്‌സ്റ്റേഷന്‍ നിര്‍മിച്ചത്. കെ.എസ്.ഇ.ബി.യില്‍ നിന്നും 17 കോടി അനുവദിച്ചത്. മൂവാറ്റുപുഴ ടൗണിലും, ആരക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം, മാറാടി,പഞ്ചായത്തുകളുമാണ് മാറാടി സബ്‌സ്റ്റേഷന് കീഴില്‍ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.