സന്ധ്യ ഇനിയും പാടും; സുമനസ്സുകൾ സഹായിച്ചാൽ...

ആലുവ: സ്‌റ്റേജ് ഷോകളിലൂടെ കടന്നുവന്ന് ചാനലുകളിലും ശ്രദ്ധേയമായി മാറിയ യുവഗായിക സന്ധ്യ ഇനിയും പാടും; സുമനസ്സുകൾ സഹായിച്ചാൽ. സംഗീതലോകത്ത് തിളങ്ങിനിൽക്കുന്നതിനിടയിലാണ് വൃക്കരോഗം ബാധിച്ച് രോഗശയ്യയിലായത്. സ്വന്തമായി വീടുപോലുമില്ലാത്ത കൊട്ടാരക്കര സ്വദേശിനിയായ സന്ധ്യക്ക് ഗാനമേളകളിൽ പാടുന്നതായിരുന്നു ആകെയുള്ള വരുമാനം. രോഗം മൂർച്ഛിച്ചതോടെ പാടാൻപോകാൻ പറ്റാത്ത അവസ്‌ഥയിലാണ്. നിലവിൽ പാടിയിരുന്നത് ആലുവയിലെ 'ഡ്രീം ടീം' എന്ന ട്രൂപ്പിലാണ്. ഇവർ നൽകുന്ന സഹായം മാത്രമാണ് ഏക ആശ്വാസം. എത്രയുംപെട്ടെന്ന് വൃക്ക മാറ്റിവച്ചാലെ ഇനി ജീവൻ നിലനിർത്താൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. വൃക്ക ലഭിക്കുന്നതിന് സാഹചര്യമൊരുങ്ങിയിട്ടുണ്ട്. എന്നാൽ, ശസ്ത്രക്രിയക്കടക്കം 16 ലക്ഷത്തോളം രൂപ ചെലവുവരും. തുക കണ്ടെത്തി ഇൗ കലാകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സുമനസ്സുകളും സംഗീത പ്രേമികളും സഹായിച്ചാലേ കഴിയൂ. ഫണ്ട് ശേഖരണത്തിനായി ഡ്രീം ടീമി​െൻറ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി പ്രവർത്തിക്കുന്നുണ്ട്. സഹായിക്കാന്‍ താൽപര്യമുള്ളവര്‍ക്ക് സന്ധ്യയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ താഴെ നൽകിയിട്ടുള്ള നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. ഫോൺ: 94971 93603 (ഫാസിൽ). അക്കൗണ്ട് വിവരം: എസ്. സന്ധ്യ, ഫെഡറൽ ബാങ്ക്, ആലുവ ബൈപാസ് ജങ്ഷൻ ബ്രാഞ്ച്, നമ്പർ: 10010100434635, ഐ.എഫ്.എസ്.സി: FDRL0001001. ക്യാപ്‌ഷൻ ekg51 sandya സന്ധ്യ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.