കുട്ടനാട്: കുട്ടനാട് വായ്പ തട്ടിപ്പുകേസിലെ പ്രതിയായ ബ്ലോക്ക് പഞ്ചായത്ത് അംഗം മൂന്നാം തവണത്തെ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലും എത്തിയില്ല. വെളിയനാട് ബ്ലോക്ക് കുന്നുമ്മ ഡിവിഷന്‍ അംഗമായ റോജോ ജോസഫാണ് മുൻകൂർ ജാമ്യം നേടി യോഗത്തിൽനിന്ന് മാറിനിൽക്കുന്നത്. ഏപ്രില്‍, മേയ് യോഗത്തിലും റോജോ പങ്കെടുത്തിരുന്നില്ല. റോജോയെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനോട് ശിപാര്‍ശ ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈല രാജു അറിയിച്ചു. റോജോ എത്തിയാല്‍ തടയാനായി ബി.ജെ.പി-യു.ഡി.എഫ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതോടെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 1.45ന് യോഗം അവസാനിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. ഒരുമണിക്ക് അവസാനിക്കേണ്ട കമ്മിറ്റി നീട്ടിയാണ് സമാപിച്ചത്. റോജോ ജോസഫിെൻറ അവധി അപേക്ഷ കൈപ്പറ്റാനാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഭരണസമിതി യോഗം നീട്ടിക്കൊണ്ടുപോയതെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.