ആലപ്പുഴ: കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതോടെ ജില്ലയിൽ ജനജീവിതം ദുരിതപൂർണമായി. വിവിധ താലൂക്കുകളിലാണ് ഏറെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലവർഷം തുടങ്ങി ഇതുവരെ ജില്ലയിൽ 6,42,80,000 രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. മടവീഴ്ചമൂലം 816 ഹെക്ടർ നെൽകൃഷി നശിച്ചു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളെയാണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്. പച്ചക്കറി ഉൽപാദനമേഖലക്കും കനത്ത നാശമാണ് സംഭവിച്ചിരിക്കുന്നത്. 7.8 ഹെക്ടർ സ്ഥലത്തെ പച്ചക്കറി അടക്കമുള്ള കൃഷി പൂർണമായും നശിച്ചു. ഈ മേഖലയിൽ മാത്രം 2,23,82,300 രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കിലാണ് കൃഷി നാശം ഏറെയും ഉണ്ടായിരിക്കുന്നത്. കുലച്ച വാഴകൾ, തെങ്ങിൻ തൈകൾ, റബർ, വിവിധതരം പച്ചക്കറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശക്തമായ കാറ്റിൽ 443 മരം വിവിധ ഇടങ്ങളിൽ കടപുഴകി. ഈ സംഭവങ്ങളിൽ കെ.എസ്.ഇ.ബിക്ക് 9.86 ലക്ഷം നഷ്ടമുണ്ടായി. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അമ്പലപ്പുഴ, ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്. 522 കുടുംത്തിൽനിന്നായി 198 പേരാണ് കഴിയുന്നത്. കുട്ടനാട് താലൂക്കിലെ ക്യാമ്പുകളിൽ ഇവിടെ 455 കുടുംബത്തിൽനിന്നായി 1907 അംഗങ്ങളാണ് ഉള്ളത്. 19 ഭക്ഷണവിതരണ കേന്ദ്രം തുറന്നു. കുട്ടനാട്, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവിടെ റോഡുകളടക്കം വെള്ളത്തിലാണ്. ഇക്കാരണത്താൽ ദുരിതാശ്വാസ ക്യാമ്പിെൻറ എണ്ണം ഇനിയും വർധിപ്പിക്കാനാണ് സാധ്യത. നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യണം -കേരള കോണ്‍ഗ്രസ് (എം) കുട്ടനാട്: വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളില്‍പെട്ടവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്-എം കുട്ടനാട് നേതൃയോഗം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും കനത്ത മഴയിലും കാറ്റിലും വീട് നശിച്ചവര്‍ക്ക് പുനര്‍നിര്‍മിക്കാന്‍ അടിയന്തരസഹായം നല്‍കണം. മടവീണ പാടശേഖരങ്ങള്‍ക്ക് ബണ്ട് നിര്‍മിക്കാനും വീണ്ടും കൃഷിയിറക്കാനുമുള്ള നടപടി ഉണ്ടാകണം. വാഴകൃഷിയും പച്ചക്കറികൃഷിയും നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. വെള്ളം ഇറങ്ങാത്ത സ്ഥലങ്ങളിലെ ക്യാമ്പുകള്‍ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി അംഗം ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ജോണി പത്രോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ജില്ല പ്രസിഡൻറ് വി.സി. ഫ്രാന്‍സിസ്, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പന്‍, ജില്ല ജനറല്‍ സെക്രട്ടറി ജെന്നിങ്സ് ജേക്കബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.