കൊച്ചി: സി.പി.െഎ എറണാകുളം ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിലെ വോട്ടുകൾ വീണ്ടും എണ്ണി. വോെട്ടടുപ്പിൽ കൃത്രിമം നടന്നെന്ന പരാതിയെത്തുടർന്നാണ് ഒാരോരുത്തർക്കും ലഭിച്ച വോട്ടുകൾ വീണ്ടും തിരുവനന്തപുരത്ത് എം.എൻ സ്മാരകത്തിൽ എണ്ണിയത്. മത്സരത്തിൽ തോറ്റ ഇ.കെ. സുരേഷിെൻറ പരാതിയിലാണ് അസാധാരണ നടപടി. ജില്ല സമ്മേളനത്തിൽ വോെട്ടടുപ്പ് നടക്കുന്ന സ്ഥലത്തെ ബാലറ്റുകൾ പാർട്ടി സംസ്ഥാന സമിതി ഒാഫിസിൽ എത്തിച്ച് സൂക്ഷിക്കുകയാണ് പതിവ്. പരാതി ലഭിച്ചതിനെത്തുടർന്ന് സംസ്ഥാന എക്സിക്യൂട്ടിവ് വോട്ടുകൾ വീണ്ടും എണ്ണാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് മുല്ലക്കര രത്നാകരനെയും പി. പ്രസാദിനെയും ചുമതലപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് നടത്തിയ റീ കൗണ്ടിങ്ങിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിെല റിപ്പോർട്ട് വെള്ളിയാഴ്ചത്തെ സംസ്ഥാന എക്സിക്യൂട്ടിവിൽ വെക്കും. തൃപ്പൂണിത്തുറയിൽ നടന്ന സി.പി.െഎ എറണാകുളം ജില്ല സമ്മേളനത്തിൽ വാശിയേറിയ തെരെഞ്ഞടുപ്പായിരുന്നു. വോെട്ടടുപ്പിൽ കാനം വിരുദ്ധ പക്ഷക്കാരനായ പി. രാജുവിനൊപ്പം നിന്നവർക്ക് ജില്ല കൗൺസിലിൽ ഭൂരിപക്ഷം ലഭിച്ചു. രാജു വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഏറ്റവും കുറഞ്ഞ വോട്ടുകൾക്കാണ് രാജുവും ജില്ല കൗൺസിലിൽ കടന്നുകൂടിയത്. പരാതി നൽകിയ സുരേഷ് ഏഴുവോട്ടിനാണ് പരാജയപ്പെട്ടത്. പി. രാജുവിെൻറ വിശ്വസ്തരായ ചിലരാണ് വോെട്ടടുപ്പിന് ചുക്കാൻപിടിച്ചതെന്നും ഇവർ കൃത്രിമം കാണിച്ചതായി സംശയിക്കുെന്നന്നുമാണ് സുരേഷിെൻറ പരാതി. സമ്മേളനത്തിലും തുടർന്നും തർക്കം നിലനിൽക്കുന്നതിനാൽ ജില്ല എക്സിക്യൂട്ടിവും രൂപവത്കരിച്ചിട്ടില്ല. റീ കൗണ്ടിങ്ങിെൻറ ഫലംകൂടി പുറത്തുവന്നശേഷെമ ഇക്കാര്യത്തിലും തീരുമാനമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.