മത്സ്യലോകത്ത്​ രണ്ട്​ പുതുമുഖങ്ങൾ; ഡാറിയോ നീല, പെത്തിയ സാഹിത്​

കൊച്ചി: പശ്ചിമഘട്ട പർവതനിരകളിലെ ശുദ്ധജല നീരുറവകളില്‍ രണ്ടിനം പുതിയ മത്സ്യങ്ങളെകൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വയനാട്ടിലെ കബനി നദിയിലും മഹാരാഷ്ട്രയിലെ ഹിരണ്യകേശി നദിയിലുമാണ് ഇൗ മത്സ്യങ്ങൾ ഉള്ളത്. ബ്രിട്ടീഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തി​െൻറയും ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആൻഡ് റിസര്‍ച്ചി​െൻറയും സഹകരണത്തോടെ കേരള ഫിഷറീസ് സമുദ്ര ശാസ്ത്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ ഇനം മത്സ്യങ്ങളെ കണ്ടെത്തിയത്. കബനി നദിയില്‍ കണ്ടെത്തിയ മത്സ്യത്തിന് ഡാറിയോ നീല എന്ന് പേരിട്ടു. കുഫോസിലെ സ്‌കൂള്‍ ഓഫ് ഓഷ്യന്‍ സയന്‍സ് ആൻഡ് ടെക്നോളജിയില്‍ പിഎച്ച്.ഡി ഗവേഷകനായ വി.കെ. അനൂപാണ് ഡാറിയോ നീലയെ കണ്ടെത്തിയത്. കബനി നദിയില്‍ പെരിയക്കും ബോയ്‌സ് ടൗണിനും ഇടയിലാണ് ഡാറിയോ നീലയുടെ സാന്നിധ്യം. ഈ ഇനത്തിലെ ആണ്‍ മത്സ്യങ്ങളുടെ നീലനിറം പരിഗണിച്ചാണ് പേര് നല്‍കിയതെന്ന് അനൂപ് പറഞ്ഞു. പശ്ചിമഘട്ട പർവതനിരകളുടെ വടക്കേ അറ്റത്തുനിന്ന് ഉദ്ഭവിക്കുന്ന ഹിരണ്യകേശി നദിയില്‍ കണ്ടെത്തിയ മത്സ്യത്തിന് പെത്തിയ സാഹിത് എന്നാണ് പേര്. കുഫോസിലെ ഫിഷ് ടാക്‌സോണമി അധ്യാപകൻ ഡോ. രാജീവ് രാഘവ​െൻറ നേതൃത്വത്തിെല ഗവേഷണസംഘമാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. പുതിയ മത്സ്യ ഇനങ്ങളെക്കുറിച്ച ആധികാരിക പഠനങ്ങള്‍ അനിമല്‍ ടാക്‌സോണമി ജേണലായ സൂടാക്‌സയില്‍ പ്രസിദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.