ഹജ്ജ്, ഉംറ പഠന ക്ലാസ്​

മുവാറ്റുപുഴ: പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങര വാദി ഫാത്തിമ വിമൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹജ്ജ്, ഉംറ പഠനക്ലാസ് ഇൗ മാസം 25 മുതൽ 28 വരെ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് 12. 30 വരെ കെൻസ് കൺെവൻഷൻ സ​െൻററിലാണ് ക്ലാസ്. ട്രസ്റ്റ് ചെയർമാൻ അഷ്‌റഫ്‌ മൗലവിയുടെ നേതൃത്വത്തിൽ ആലുവ തോട്ടക്കാട്ടുകര ഇമാം മുസ്തഫ ബാഖവി ക്ലാസ് നയിക്കും. ഫോൺ: 9947451482. ഓട ശുചീകരിച്ചു മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മനയ്ക്കപ്പീടിക-പൊട്ടുമുൾ-വാട്ടർടാങ്ക് റോഡിലെ ഓട ശുചീകരിച്ചു. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പൊട്ടുമുകൾ മലയിൽ സ്ഥിതിചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ പ്ലാൻറിൽനിന്ന് ഫിൽറ്റർ ബെഡ് ബാക്ക്വാഷ് ചെയ്യുന്ന വെള്ളമൊഴുകുന്ന ഓട ചെളിയും അഴുക്കും നിറഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് നാളുകളായി. രണ്ടാം വാർഡ് അംഗം ആർ. രാമൻ, വാർഡ് വികസന സമിതി കൺവീനർ ജിജോ പാപ്പാലിൽ, ഭാവന ക്ലബ് ഭാരവാഹികളായ എൽദോസ് ജോസഫ്, പി.കെ. സുഭാഷ്, ബബിറ്റ് പന്തനാൽ, എ.കെ. ബിനീഷ് , എൽദോ കുന്നത്ത്, ജോസ് കൂവച്ചിറങ്ങര, മാണി, ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.