എസ്. കരുണാകരക്കുറുപ്പ് പുരസ്‌കാര സമര്‍പ്പണം

ആലപ്പുഴ: ജില്ല ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്. കരുണാകരക്കുറുപ്പ് സ്മാരക അവാര്‍ഡ് സമര്‍പ്പണം 21ന് രാവിലെ 10ന് ആലപ്പുഴ വൈ.എം.സി.എ ഹാളില്‍ നടക്കും. സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിലങ്ങുപാറ സുകുമാരന് കാനം രാജേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. 10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി. പുരുഷോത്തമന്‍ എസ്. കരുണാകരക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. സൊസൈറ്റി രക്ഷാധികാരി പി. ജ്യോതിസ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.