ആലപ്പുഴ: വിനോദസഞ്ചാര കേന്ദ്രങ്ങളായ ആലപ്പുഴയും ഗോവയും തമ്മില്‍ നേരിട്ട് ബന്ധിച്ചുള്ള ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് സാധ്യത തെളിയുന്നു. കൊങ്കൺ റെയില്‍വേയിലൂടെ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചപ്പോള്‍ മുതല്‍ കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) ആലപ്പുഴ വഴിയുള്ള ട്രെയിന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഗോവയിലെ വാസ്‌കോഡഗാമയില്‍നിന്ന് മംഗളൂരു വഴി തിരുവനന്തപുരത്തിനും തിരികെയും ട്രെയിന്‍ സര്‍വിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് സൗത്ത് ഗോവ എം.പി നരേന്ദ്ര കെ. സാവായികര്‍ കഴിഞ്ഞ ദിവസം കത്ത് നൽകി. കേരളവുമായി മികച്ച കണക്റ്റിവിറ്റി ആവശ്യമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. പൊന്നാംവെളി മാർക്കറ്റിലെ വൈദ്യുതി വിേച്ഛദിച്ചത് പ്രതിഷേധാർഹം ചേർത്തല: പൊന്നാംവെളി മാർക്കറ്റിലെ വൈദ്യുതി വിച്ഛേദിച്ചത് പ്രതിഷേധാർഹമെന്ന് കോൺഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഒരു വർഷം മൂന്ന് ലക്ഷത്തോളം രൂപ ലേലാദായമുള്ള മാർക്കറ്റിലെ വൈദ്യുതി വിച്ഛേദിച്ചത് പഞ്ചായത്തിെൻറ പിടിപ്പുകേടാണെന്നും കമ്മിറ്റി ആരോപിച്ചു. ഡി.സി.സി സെക്രട്ടറി ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു. പി.എം. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. പി.കെ. നസീർ, സുനിൽ ഉമാതറ, ആർ.ഡി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.