പല്ലന: വായന വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം പല്ലന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹാരിസ് അണ്ടോളിൽ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥിയും കവിയുമായ പ്രസന്നൻ തൃക്കുന്നപ്പുഴ, ജബീർ പാനൂർ തുടങ്ങിയവർ കവിതകൾ ആലപിച്ചു. കവിയും നാടകപ്രവർത്തകനുമായ അലിയാർ എം. മാക്കിയിൽ കവിത-നാടക ശിൽപശാലക്ക് നേതൃത്വം നൽകി. ആദ്യ പുസ്തകം നിക്ഷേപിച്ച് ഹെഡ്മാസ്റ്റർ എച്ച്. അബ്്ദുൽ ഖാദർ കുഞ്ഞ് പുസ്തകത്തൊട്ടിൽ ഉദ്ഘാടനം ചെയ്തു. വായനമത്സരം, അമ്മ വായന, പുസ്തകത്തൊട്ടിൽ, പുസ്തകത്താലം, അക്ഷരമരം തുടങ്ങിയ വിവിധ പരിപാടികൾ വാരാഘോഷത്തിെൻറ ഭാഗമായി നടന്നു. അധ്യാപകരായ സുനിതകുമാരി, എസ്.രേഖ , മിനി തങ്കച്ചി, ശ്രീലേഖ, ഷൈനി, എസ്. രാജേന്ദ്രൻ, ബി.റാണി , സുധ എസ്. തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.