കാലവർഷക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയം -ലതിക സുഭാഷ്​

ആലപ്പുഴ: കാലവർഷക്കെടുതികൾ നേരിടുന്നതിൽ പിണറായി സർക്കാർ പൂർണ പരാജയമായിരുന്നെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്. ദുരന്ത നിവാരണ അതോറിറ്റിയെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ താൽപര്യം കാട്ടിയില്ല. മുഖ്യമന്ത്രി ദുരന്തസ്ഥലങ്ങൾ സന്ദർശിക്കാതിരുന്നതും സർക്കാറി​െൻറ കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നത്. െപാലീസിൽനിന്ന് പൊതുജനങ്ങൾക്ക്് നീതി ലഭിക്കാത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കാൻ വിമുഖത കാട്ടുന്ന മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് അവർ പറഞ്ഞു. മഹിള കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജൂൺ 28ന് ജില്ല എക്സിക്യൂട്ടിവ് ഭാരവാഹികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു. മുൻ മഹിള കോൺഗ്രസ് പ്രസിഡൻറ് വിമല കാരണവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഡി.സി.സിയിൽ കൂടിയ നേതൃയോഗത്തിൽ ജില്ല പ്രസിഡൻറ് രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ശോഭ വിശ്വനാഥ്, സംസ്ഥാന സെക്രട്ടറി പി.കെ. ശ്യാമള, ജമീല, ചന്ദ്രിക, ഗീത ബാബു, ശ്രീദേവി രാജു, ശ്രീലത രവീന്ദ്രൻ, റോസമ്മ ജോൺ, സുധ, ഏലിയാമ്മ വർക്കി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.