നിയന്ത്രണം വിട്ട കാർ അഞ്ച്​ ബൈക്കുകളിൽ ഇടിച്ചു

തുറവൂർ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് വർക്ക്ഷോപ്പിന് മുൻവശം പാർക്ക് ചെയ്തിരുന്ന അഞ്ച് ബൈക്കുകൾ ഇടിച്ചുതകർത്തശേഷം മറിഞ്ഞു. ആർക്കും പരിക്കില്ല. തുറവൂർ പാട്ടുകുളങ്ങര ബസ് സ്റ്റോപ്പിന് തെക്കുവശം തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് അങ്കമാലിക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. അറ്റകുറ്റപ്പണിക്ക് സൂക്ഷിച്ചിരുന്ന ബൈക്കുകളാണ് തകർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.