ആലപ്പുഴ: കുട്ടനാട്ടിലെ കർഷകരുടെ പേരിൽ കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുഖ്യപ്രതി ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാമങ്കരിയിലെ കുട്ടനാട് വികസനസമിതി ഓഫിസിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശ്രീകുമാരൻനായരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരിൽ ഗ്രൂപ്പുകളുണ്ടാക്കി വായ്പ നൽകാൻ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രൂപ്പിൽപെട്ട കർഷകർ അതിെൻറ പേരിൽ കടക്കെണിയിലാവുകയും ചെയ്തെന്ന പരാതിയിലാണ് പീലിയാനിക്കൽ പ്രതിയായത്. ഈ സംഭവത്തിൽ വിവിധ സ്റ്റേഷനിലായി 12 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ തോമസ് പീലിയാനിക്കലിനെക്കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എൻ.സി.പി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫിസ് ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്. നിലവിൽ ആറ് കേസാണ് ഫാ. പീലിയാനിക്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതിൽ രണ്ട് കേസിൽ നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇപ്പോൾ നാല് കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പീലിയാനിക്കലിനെ വൈദ്യപരിശോധന പൂർത്തിയാക്കി ബുധനാഴ്ച രാമങ്കരി കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.