കൊച്ചി: മിസോറം ഗവർണർ കുമ്മനം രാജശേഖരനെതിരെ മിസോറമിലെ ചില ക്രൈസ്തവ സംഘടനകളിൽനിന്നുണ്ടായ എതിർപ്പ് പ്രാദേശികമായി മാത്രമുള്ളതാണെന്നും ക്രൈസ്തവസഭകളുടെ മൊത്തം വികാരമല്ലെന്നും സീറോ മലബാർ സഭ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. ചൊവ്വാഴ്ച കുമ്മനം രാജശേഖരനുമായി എറണാകുളം െഗസ്റ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിേസാറമിലുള്ള കാത്തലിക് ബിഷപ് കുമ്മനത്തിെൻറ സ്ഥാനാരോഹണച്ചടങ്ങിൽ പെങ്കടുത്തിരുന്നു. വിഷയം ശ്രദ്ധയിൽെപട്ടപ്പോൾതന്നെ താൻ ബിഷപ്പിനെ വിളിക്കുകയും കുമ്മനം കേരളത്തിൽനിന്നുള്ള ആളാണെന്നും എല്ലാ മത, ജന വിഭാഗങ്ങളോടും ചേർന്നുപോകുന്ന ആളാണെന്ന് അറിയിക്കുകയും ചെയ്തു. കുമ്മനവുമായി സഹകരിച്ചുപ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. തദ്ദേശീയനായ ഗവർണർ വേണമെന്ന വികാരമാണ് പ്രതിഷേധത്തിന് പിന്നിൽ. ഇതിൽ കവിഞ്ഞ് രാഷ്ട്രീയപരമായോ മതപരമായോ അതിനെ വിലയിരുത്തേണ്ടതില്ലെന്നും ആലേഞ്ചരി പറഞ്ഞു. കുമ്മനവുമായി സഭ ദിനപത്രത്തിൽ പ്രവർത്തിച്ചിരുന്ന കാലംമുതൽ സൗഹൃദമുണ്ട്. അതിെൻറ അടിസ്ഥാനത്തിലാണ് താൻ അദ്ദേഹത്തെ സന്ദർശിച്ചതെന്നും കർദിനാൾ പറഞ്ഞു. ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചാണ് ഇരുവരും പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.