മാനുകൾ ചത്ത സംഭവം; വിദഗ്ധസംഘം പരിശോധന നടത്തി

തൃപ്പൂണിത്തറ: ഹിൽ പാലസ് മാൻപാർക്കിൽ അജ്ഞാതരോഗം ബാധിച്ച് ചത്ത മാനുകളുടെ എണ്ണം ഒമ്പതായി. ചെവ്വാഴ്ച ജില്ല വെറ്ററിനറി ഓഫിസറും ഡോക്ടർമാരും അടങ്ങുന്ന എട്ടംഗ സംഘം മാനുകളെ പരിശോധിച്ചു. കുളമ്പുരോഗത്തിന് സമാനമായ അസുഖമാണെങ്കിലും കൂടുതൽ പരിശോധനകൾക്ക് രക്തസാമ്പിൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. തിരുവനന്തപുരത്തെ ലാബിലെ ഫലം വന്ന ശേഷമേ രോഗം സംബന്ധിച്ച കൂടുതൽ നിഗമനത്തിൽ എത്താൻ സാധിക്കൂ. ഇരുനൂറ്റമ്പതോളം മാനുകളാണ് ഇവിടെയുള്ളത്. സെൻട്രൽ സൂ അതോറിറ്റി അംഗീകാരം റദ്ദുചെയ്തിട്ടുള്ള ഈ മാൻപാർക്ക് മാറ്റാൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചുവരുകയാണ്. മുഴുവൻ മാനുകൾക്കും കൂടുതൽ മരുന്നുകൾ നൽകാൻ ഡോക്ടർമാർ നിർദേശം നൽകി. രോഗം ബാധിച്ച മാനുകളുടെ സ്ഥിതി മെച്ചപ്പെട്ടതായാണ് സംഘം വിലയിരുത്തിയത്. പ്രദേശത്ത് കുളമ്പുരോഗം വളർത്തുമൃഗങ്ങൾക്ക് ഉള്ളതുകൊണ്ട് പുറത്തുനിന്ന് കൊണ്ടുവരുന്ന പ്ലാവിലയും പുല്ലും താൽക്കാലികമായി ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.