ഫോട്ടോണിക്സ് പ്രവേശന പരീക്ഷ 21ന് കൊച്ചി: കൊച്ചി സർവകലാശാലയിലെ ഇൻറർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് വകുപ്പ് നടത്തുന്ന എം.ടെക് ഒപ്റ്റോ ഇലക്േട്രാണിക്സ് ആൻഡ് ലേസർ ടെക്നോളജി (ഗേറ്റ് സ്കോർ ഇല്ലാത്തവർക്ക്) കോഴ്സിലേക്കും പിഎച്ച്.ഡി കോഴ്സിലേക്കുമുള്ള 2018-19 അധ്യയന വർഷത്തെ വകുപ്പുതല പ്രവേശന പരീക്ഷ ജൂൺ 21ന് രാവിലെ 10ന് ഫോട്ടോണിക്സ് വകുപ്പിൽ (0484-2575848, 2577540) നടത്തുമെന്ന് വകുപ്പുമേധാവി അറിയിച്ചു. പിഎച്ച്.ഡി, എം.ഫിൽ ഡാറ്റ് ജൂലൈ ആറിന് കൊച്ചി: കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ 2018-19 അധ്യയന വർഷത്തെ പിഎച്ച്.ഡി, എം.ഫിൽ (മറൈൻ കെമിസ്ട്രി) കോഴ്സിലേക്കും ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് മറൈൻ ബയോടെക്നോളജിയിലെ പിഎച്ച്.ഡി കോഴ്സിലേക്കുമുള്ള വകുപ്പുതല പ്രവേശന പരീക്ഷ ജൂലൈ ആറിന് രാവിലെ 10.30ന് എറണാകുളം ഫൈൻ ആർട്സ് അവന്യൂവിലെ സ്കൂൾ ഓഫ് മറൈൻ സയൻസിലെ കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ (ഫോൺ: 0484-2382131) നടത്തുമെന്ന് വകുപ്പു മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.