ആലപ്പുഴ: കലാലയ രാഷ്ട്രീയം സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുക, അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുക, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി ചൂഷണം അവസാനിപ്പിക്കുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എസ്. ഷിയാദ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്‌മോന്‍, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്എം. കണ്ണന്‍, സി.പി.ഐ ആലപ്പുഴ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ബി. നസീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി അനു ശിവന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എ.എം. ആര്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.