പിറവം: എൻ.എസ്.യു ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണ സമ്മേളനം മുൻ ഡി.സി.സി. പ്രസിഡൻറ് വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങളും നൽകി. കെ.പി.സി.സി സെക്രട്ടറിയും മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡൻറുമായ ജെയ്സൺ ജോസഫ് പുരസ്കാരം വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസിെൻറയും യൂത്ത് കോൺഗ്രസിെൻറയും നേതാക്കൾ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.