മണ്ണഞ്ചേരി: ഗ്രീക്ക് സാഹിത്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്തി റിട്ട. സബ് ട്രഷറി ഓഫിസർ. മണ്ണഞ്ചേരി കാവുങ്കൽ ചെറുകണ്ണാട്ടുവെളി വീട്ടിൽ വി.പി. പുരുഷോത്തമനാണ് ഗ്രീക്ക് സാഹിത്യ പ്രണയി. 2015 ഡിസംബറിൽ വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളിൽ ഒന്നായ പ്ലേറ്റോയുടെ 'ദ റിപ്പബ്ലിക്' എന്ന വിഖ്യാത പുസ്തകത്തിെൻറ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചാണ് ഈ മേഖലയിലേക്ക് കടന്നത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രഫ. എം.കെ. സാനുവാണ്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സന്ദേശംകൂടി 'റിപ്പബ്ലിക്' എന്ന ഈ പുസ്തകത്തിൽ ഉണ്ട്. ഗ്രീക്ക് ഇതിഹാസ കർത്താവായ റോമറെ പ്രകീർത്തിച്ച് പ്രഭാഷണം നടത്തുന്ന ഇയോണുമായുള്ള സോക്രട്ടീസിെൻറ സംവാദമായ 'ഇയോൺ', വിദ്യാഭ്യാസ സമ്പ്രദായം പഠിതാവിന് എങ്ങനെ ഉപകരിക്കുന്നതാകണം എന്ന് സോക്രട്ടീസ് വിശദീകരിക്കുന്ന 'മെനോ', വിരുന്നുസൽക്കാര വേളയിൽ വിവിധ പണ്ഡിതരുമായി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദമായ 'സിംപോസിയം', സോക്രട്ടീസിെൻറ ജയിലിലെ അന്ത്യനാളുകളിലെ പ്രസംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള 'അപ്പോളജി', സോക്രട്ടീസിെൻറ അവസാനദിവസം വിശദീകരിക്കുന്ന 'ഫിദോ' തുടങ്ങിയവ ഉൾെപ്പടെയുള്ള 23 ഗ്രീക്ക് സംവാദങ്ങളുടെ സമാഹാരം മലയാളഭാഷയിൽ പ്രസിദ്ധീകരണത്തിന് തയാറാക്കിക്കഴിഞ്ഞു. പ്ലേറ്റോയുടെ 'ദി ലോസ്' ഈ മാസം പ്രസിദ്ധീകരിക്കും. ചെറുപ്പം മുതലുള്ള പരന്ന വായനയും പുസ്തകങ്ങളോടും ഗ്രീക്ക് സാഹിത്യത്തോടുമുള്ള പ്രണയവുമാണ് പരിഭാഷകൾക്ക് പിന്നിെല ചാലക ശക്തിയെന്ന് പുരുഷോത്തമൻ പറയുന്നു. കലവൂർ സ്കൂളിൽനിന്ന് പ്രഥമ അധ്യാപികയായി വിരമിച്ച ഷീലയാണ് ഭാര്യ. ഫാഷൻ ഡിസൈനറായ ജിഷ ഏക മകൾ. ടി.എ.കെ. ആശാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.