മുഴുവൻ പേർക്കും ആരോഗ്യ പരിരക്ഷ; ചാലക്കുടിയിൽ 'ശ്രദ്ധ' സുരക്ഷ പദ്ധതി

ആലുവ: ലോക്സഭ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനായി 'ശ്രദ്ധ' ആരോഗ്യ സുരക്ഷ പദ്ധതിയുമായി ഇന്നസ​െൻറ് എം.പി. ജീവിതശൈലീ രോഗങ്ങെളയും മാരക സ്വഭാവമുള്ള രോഗങ്ങെളയും മുൻകൂട്ടി കണ്ടറിഞ്ഞ് പ്രതിരോധിക്കലാണ് ലക്ഷ്യം. കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെയും ദേശീയ ആരോഗ്യ മിഷ‍​െൻറ പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ഒരു ലോക്സഭ മണ്ഡലത്തിൽ ഈ ദിശയിലുള്ള ആദ്യ സംരംഭമാണിത്. പദ്ധതിയുടെ ഭാഗമായി ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ താമസിക്കുന്ന 30 വയസ്സിന് മുകളിലുള്ള മുഴുവൻ ജനങ്ങളുെടയും രക്ത സമ്മർദവും ഷുഗറും വീട്ടിലെത്തി പരിശോധിക്കും. പ്രത്യേക പരിശീലനം ലഭിച്ച ആശ വർക്കർമാർക്കാണ് ഇതി​െൻറ ചുമതല. പരിശോധനയുടെ ഭാഗമായി ആവശ്യമുള്ളവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രം വഴി സൗജന്യമായി മരുന്നും നൽകും. തുടർചികിത്സ ആവശ്യമുള്ളവർക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളെ സമീപിച്ചാൽ അവ ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കും. രാജ്യത്തിനുതന്നെ മാതൃകയായ പദ്ധതി ജൂലൈ മുതൽ നടപ്പാക്കുമെന്ന് എം.പി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടം കേരളപ്പിറവി ദിനമായ നവംബർ ഒന്നിനുമുമ്പ് പൂർത്തിയാക്കും. എറണാകുളം ജില്ലയിലെ നാല് നിയമസഭ മണ്ഡലങ്ങളിലെ 27 ഗ്രാമ പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. ശ്രദ്ധ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ലാബില്ലാത്ത മുഴുവൻ പ്രാഥമികാരോഗ്യ/സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലാബ് സൗകര്യം ഒരുക്കുമെന്ന് ഇന്നസ​െൻറ് പറഞ്ഞു. 20 പി.എച്ച്.സി/സി.എച്ച്.സികൾക്കാണ് ഇങ്ങനെ പുതിയ ലാബ് ലഭിക്കുക. ഇതോടെ ലാബ് ഇല്ലാത്ത ഒരൊറ്റ പ്രാഥമികാരോഗ്യ കേന്ദ്രവും ഇൗ ലോക്സഭ മണ്ഡലത്തിൽ ഉണ്ടാവില്ല. ഈ നേട്ടം കൈവരിക്കുന്ന ഏക മണ്ഡലവും ചാലക്കുടിയായി മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.