പി.എൻ. പണിക്കർ സ്മരണയിൽ അമ്പലപ്പുഴ

ആലപ്പുഴ: നാടെല്ലാം വായനദിനം ആചരിക്കുമ്പോൾ അമ്പലപ്പുഴ പി.എൻ. പണിക്കർ സ്മരണയിൽ അഭിമാനം കൊള്ളുകയാണ്. നാടാകെ ഓടിനടന്ന് നഗര--ഗ്രാമ വ്യത്യാസം മറന്ന് വായനയുടെ മഹത്ത്വം പ്രചരിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച പി.എൻ. പണിക്കരുടെ പ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു അമ്പലപ്പുഴ. ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍. പണിക്കരുടെ ചരമദിനം കൂടിയാണ് ഇന്ന്. 1909 മാര്‍ച്ച് ഒന്നിന് നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. അധ്യാപകനായിരുന്ന പി.എന്‍. പണിക്കര്‍ 1926ല്‍ 'സനാതനധർമം' എന്ന പേരിൽ വായനശാല സ്ഥാപിച്ചാണ് ഈ രംഗത്ത് തുടക്കമിട്ടത്. അദ്ദേഹത്തി​െൻറ കഠിന പ്രയത്‌നത്താലാണ് 'കേരള ഗ്രന്ഥശാല സംഘം' രൂപം കൊണ്ടത്. അതി​െൻറ ആലോചനയും തീരുമാനങ്ങളും ഉണ്ടായത് അമ്പലപ്പുഴയിൽ വെച്ചായിരുന്നു. തകഴി ഉൾെപ്പടെയുള്ള പ്രതിഭാധനന്മർ അന്നത്തെ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. സംഘത്തി‍​െൻറ ആദ്യ രജിസ്ട്രേഷൻ അമ്പലപ്പുഴ ഗ്രന്ഥശാലക്ക് ആയിരുന്നു. പിന്നീട് അത് പി.കെ സ്മാരക ഗ്രന്ഥശാലയായി. അമ്പലപ്പുഴയിലെ സ്കൂളിൽതന്നെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്താണ് ഗ്രന്ഥശാലയുടെ വ്യാപനത്തിന് യത്നിച്ചത്. ഇത്തരത്തിൽ അമ്പലപ്പുഴയും പി.എൻ. പണിക്കരും തമ്മിലുള്ള ബന്ധത്തിന് വായന ചരിത്രവുമായി ഏറെ പ്രാധാന്യമുണ്ട്. അതി​െൻറ തിളങ്ങുന്ന മുദ്രകൾ അമ്പലപ്പുഴയിൽ കാണാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.