ചാരുംമൂട്: നൂറനാട് പണയിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ ഡിസ്പെൻസറി മാറ്റി സ്ഥാപിക്കാനുള്ള നീക്കം തൊഴിലാളികൾ തടഞ്ഞു. ആർ. രാജേഷ് എം.എൽ.എയുടെ ഇടപെടലിൽ നടപടി താൽക്കാലികമായി നിർത്തിെവച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു പണയിൽ കാഷ്യൂ ഫാക്ടറിയിലെ തൊഴിലാളികൾ സംയുക്തമായി പ്രതിഷേധം നടത്തിയത്. 35 വർഷമായി ഫാക്ടറിക്ക് തൊട്ടടുത്തായാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. സൗകര്യക്കുറവിെൻറ പേരിൽ ഡിപ്പാർട്മെൻറ് നിർദേശ പ്രകാരമാണ് പാലമേൽ ഗ്രാമപഞ്ചായത്തിലെ തന്നെ ആശാൻ കലുങ്കിൽ ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് ഡിസ്പെൻസറി മാറ്റാൻ നീക്കം നടന്നത്. മരുന്നുകളും ഓഫിസ് രേഖകളും മറ്റും കൊണ്ടു പോകാനായി പാക്ക് ചെയ്തിരുന്നു. ഇതറിഞ്ഞാണ് തൊഴിലാളികൾ ഡിസ്പെൻസറിക്ക് മുന്നിൽ കുത്തിയിരുന്നത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി നേതാക്കളായ കെ.വി. രാഘവൻ, ഷാജി നൂറനാട്, പ്രഭാകരൻ പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിവരമറിഞ്ഞ് എത്തിയ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ബിജു എന്നിവർ അധികൃതരുമായി ബന്ധപ്പെട്ടു. ഒടുവിൽ സിസ്പെൻസറി മാറ്റം താൽക്കാലികമായി നിർത്തിെവച്ചു. ബ്ലസന് വേണ്ടി ബസുകൾ കാരുണ്യ യാത്ര നടത്തി ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷം രൂപ ചാരുംമൂട്: നിരവധി ജീവനുകൾ രക്ഷിച്ച യുവാവിെൻറ ജീവിതം മടക്കിക്കൊണ്ടുവരാൻ കരിമുളയ്ക്കൽ ശ്രീ ഗണപതി ഗ്രൂപ് ബസുകൾ കാരുണ്യ യാത്ര നടത്തി. ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലക്ഷം രൂപ. കഴിഞ്ഞ ജൂൺ ആറിന് രാത്രി 10.30 നാണ് ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ബ്ലസൺ (25)ഓടിച്ചിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടത്. വെട്ടിക്കോട്ടുള്ള കെ.പി റോഡരികിലെ വീട്ടിലേക്ക് ആംബുലൻസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കുപറ്റിയ നിർധന കുടുംബത്തിലെ അംഗമായ ബ്ലസൺ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മാവേലിക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹതീരം ആംബുലൻസാണ് ബ്ലസൺ ഓടിച്ചിരുന്നത്. ശ്രീഗണപതി ബസ് ഗ്രൂപ് ഉടമസ്ഥരായ വിനേഷ് ശ്രീഗണപതി, വി.ആർ സോമൻ, വി.ബിനു എന്നിവരുടെ അഞ്ച് ബസുകളാണ് കാരുണ്യ യാത്ര നടത്തിയത്. കാരുണ്യയാത്ര സർവിസ് നടത്തിയ ബസുകളിൽ കയറിയവർക്ക് ടിക്കറ്റ് നൽകിയില്ല. യാത്രക്കാർക്ക് മുന്നിൽ ബക്കറ്റ് കാട്ടി പണം സ്വരൂപിക്കുകയായിരുന്നു. യാത്രക്കാർ കഴിവിനൊത്ത് പണം ഇതിൽ നിക്ഷേപിച്ചു. ബസ് ജീവനക്കാരും ഈ ദിവസത്തെ വേതനം പറ്റിയില്ല. ബ്ലസെൻറ ചികിത്സ ചെലവുകളുടെ വിശദാംശം വിനേഷ് ശ്രീ ഗണപതി ഓഡിയോ റെക്കോഡിങ് നടത്തി യാത്രക്കാരെ കേൾപ്പിച്ചു. മാവേലിക്കര - കായംകുളം - അടൂർ റൂട്ടിലോടുന്ന ബസുകളാണ് കാരുണ്യ യാത്ര നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് ചാരുംമൂട്ടിൽ നിന്നാരംഭിച്ച കാരുണ്യ യാത്ര മാവേലിക്കര വെഹിക്കിൾ ഇൻസ്പെക്ടർ സിയാദ് ഫ്ലാഗ് ഓഫ് ചെയ്തു. ചുനക്കര ഗ്രാമപഞ്ചായത്ത് സ്്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. ഫഗത്, അനുരാജ്, വിനേഷ്, വി.ആർ. സോമൻ, ബ്ലസെൻറ ഭാര്യ ജസ്റ്റി വർഗീസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.