ജനറല്‍ ആശുപത്രിയിലെ ഭക്ഷണ വിതരണ പദ്ധതിക്ക് യൂസുഫലിയുടെ കൈത്താങ്ങ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്ന ഊട്ടുപുര പദ്ധതിക്ക് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ സ്‌നേഹ സ്പർശമായി ഒരു കോടി രൂപ. ബുധനാഴ്ച രാവിലെ 11ന് ആശുപത്രി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ ആശുപത്രിക്ക് വേണ്ടി ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല ഒരു കോടിയുടെ ഡ്രാഫ്റ്റ് ഏറ്റുവാങ്ങും. ആറു വര്‍ഷം മുമ്പ് പി. രാജീവ് പാര്‍ലമ​െൻറ് അംഗമായിരിക്കെയാണ് ഊട്ടുപുര പദ്ധതി തുടങ്ങിയത്. ഒരു ദിവസത്തെ ഭക്ഷണത്തിന് 50,000 രൂപയാണ് ചെലവ്. പദ്ധതിയുടെ ധനസമാഹരണാർഥം വര്‍ഷാവര്‍ഷം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ശാഖ സംഘടിപ്പിച്ചുവരുന്ന ഹരിതം ജീവനം സംഗീത സന്ധ്യയോടനുബന്ധിച്ച് സി.പി.എം ജില്ല സെക്രട്ടറി പി. രാജീവി​െൻറ അഭ്യര്‍ഥനയെത്തുടർന്നാണ് യൂസുഫലി ഒരുകോടി രൂപ സംഭാവന നല്‍കുന്നത്. തുടക്കം മുതല്‍ ഒരു ദിവസം പോലും മുടങ്ങാതെ നടന്നുവരുന്ന ഊട്ടുപുര പദ്ധതിക്ക് ധന സമാഹരണം വിവിധ വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും, ഐ.എം.എ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയുമാണ്. ഇതാദ്യമായാണ് ഒരു വ്യക്തി ഇത്രയും വലിയ തുക പദ്ധതിക്ക് സംഭാവന നല്‍കുന്നത്. ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ഐ.എം.എ പ്രസിഡൻറ് ഡോ. വര്‍ഗീസ് ചെറിയാന്‍, സെക്രട്ടറി ഹനീഷ് മീരാസ, ഡോ. എം.ഐ. ജുനൈദ് റഹ്മാന്‍, ആര്‍.എം.ഒ ഡോ. സിറിയക് പി. ജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.