മൂവാറ്റുപുഴ: പൂർവ വിദ്യാർഥികളായ വിദ്യാർഥികളുമായി അനുഭവങ്ങൾ പങ്കുെവച്ചു. പേഴയ്ക്കാപിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പൂർവ വിദ്യാർഥികളായ ഐ.എ.എസുകാരെത്തിയത്. പത്തനംതിട്ട ജില്ല കലക്ടർ പി.ബി. നൂഹ്, സഹോദരനായ പശ്ചിമ ബംഗാൾ മൈനോറിറ്റി സെൽ സെക്രട്ടറി പി.ബി. സലിം, എന്നിവരാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആദ്യക്ഷരം നുണഞ്ഞ സ്കൂളിെൻറ തിരുമുറ്റത്തെത്തിയത്. തുടർന്ന് ക്ലാസുമുറികളിൽ കയറിയ ഇവർ തങ്ങളുടെ ചെറുപ്പകാലത്തെ സ്കൂൾ അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുെവച്ചു. കുടുംബസമേതമാണ് ഇരുവരും മറ്റൊരു സഹോദരനായ കെ.എസ്.ഇ.ബി എക്സി.എൻജിനീയർ പി.ബി. അലിക്കൊപ്പം സ്കൂളിലെത്തിയത്. ഏറെ സ്കൂളിൽ ചെലവഴിച്ചശേഷമാണ് ഇവർമടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.