എല്ലായിടത്തും ചക്കയാണ് താരം; സുലഭമായിടത്ത്​ വേണ്ടത്ര ആദരമില്ല

ചെങ്ങന്നൂർ: ഏത് രോഗാവസ്ഥയിലുള്ളവർക്കും കഴിക്കാമെന്നും പ്രമേഹത്തെയും ചെറുക്കാൻ കഴിയുമെന്നും തിരിച്ചറിഞ്ഞിട്ടും സംസ്ഥാന ഫലമായ ചക്കക്ക് നാട്ടിലിപ്പോഴും വിപണി കുറവ്. തമിഴ്നാട്ടിൽനിന്ന് എത്തുന്ന കച്ചവടക്കാർ കിലോ ആറുരൂപക്ക് ഇവിടെനിന്ന് വാങ്ങി തമിഴ്നാട്ടിൽ നല്ല വിലക്ക് വിൽപന നടത്തുകയാണ്. ചക്കയുടെ ഗുണം വായിച്ചും കേട്ടും അറിയുന്നതല്ലാതെ ഉപയോഗിക്കാൻ അറിയുന്നവർ കുറവ്. പ്രദേശികമായി നല്ല വിപണനരീതി ഇല്ലാത്തതാണ് ചക്ക ഇപ്പോഴും നാടുകടക്കാൻ കാരണം. മധ്യതിരുവിതാംകൂറിലെ തിരുവല്ല, ചെങ്ങന്നൂർ മേഖലയിലാണ് ചക്ക ധാരാളം ഉള്ളതെന്ന് അന്യസംസ്ഥാന വ്യാപാരികൾ പറയുന്നു. പുലിയൂർ, ചെറിയനാട്, ആല, മുളക്കുഴ, പാണ്ടനാട്, ബുധനൂർ, മാന്നാർ, തിരുവൻവണ്ടൂർ എന്നിവിടങ്ങളിലും കുറ്റൂർ, ഇരവിപേരൂർ, കോയിപ്രം, ഓതറ, തലയാർ, മഴുക്കീർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ചക്ക വാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നു. ഇവിടെനിന്ന് കയറ്റുന്ന ചക്ക എത്തിക്കുന്ന പ്രധാന കേന്ദ്രം കോയമ്പത്തൂരാണ്. സീസണിൽ ശരാശരി ആറ് മുതൽ 25 രൂപ വരെ വിലക്കാണ് നാട്ടുംപുറത്തുനിന്ന് ചക്ക എടുക്കുന്നത്. 50 മുതൽ 100 രൂപക്കു വരെ മൊത്ത കച്ചവടക്കാർക്ക് മറിച്ചുവിൽപന നടത്തുന്നുമുണ്ട്. കോയമ്പത്തൂരിൽ ഏറ്റവും വലിയ വിപണന കേന്ദ്രത്തിൽ അൽപം വലിയ ചക്കക്ക് 250 രൂപവരെ ലഭിക്കും. കുറ്റൂർ, മഴുക്കീർ ഭാഗത്തുനിന്ന് ആഴ്ചയിൽ രണ്ട് ലോഡ് ചക്ക ശേഖരിച്ച് കയറ്റി വിടുന്നുണ്ട്. ചക്കയെക്കുറിച്ച് പുതിയ പഠനങ്ങൾ പുറത്തുവരികയും പ്രചാരണത്തിന് സർക്കാർ തലത്തിൽതന്നെ മുൻകൈയെടുക്കുകയും ചെയ്യുന്നത് വലിയ സഹായകമാണ്. ചക്ക മഹോത്സവം പോലുള്ള പരിപാടികൾ വിവിധ സംഘടനകളും മറ്റും സംഘടിപ്പിക്കുന്നത് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. അതേസമയം, ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപനം നടന്നിട്ടുെണ്ടങ്കിലും നാട്ടിൻപുറങ്ങളിൽ വിപണന സൗകര്യങ്ങൾ എങ്ങുമായിട്ടില്ല. ചക്ക വിപണനത്തിനുള്ള പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടില്ലാത്തതും തിരിച്ചടിയായിട്ടുണ്ട്. ലോകകപ്പ് ഫുട്ബാൾ: ക്വിസ് മത്സരവും ബിഗ് സ്ക്രീൻ പ്രദർശനവും ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ലോകകപ്പ് ഫുട്ബാൾ മത്സരത്തി​െൻറ പ്രചാരണാർഥം സംസ്ഥാനത്താകമാനം വിവിധ പരിപാടികൾ നടത്തുന്നു. 12ന് എല്ലാ ജില്ലയിലും സ്പോർട്സ് ക്വിസ് മത്സരം നടക്കും. 35 വയസ്സുവരെയുള്ളവർക്കായി നടത്തുന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 7000, 3000, 2000 രൂപ വീതം കാഷ് അവാർഡുകൾ നൽകും. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവരെ പങ്കെടുപ്പിച്ച് ഫൈനൽ മത്സരത്തിന് മുന്നോടിയായി സംസ്ഥാനതല മത്സരവും ഉണ്ടാകും. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ യുവജനക്ഷേമ ബോർഡി​െൻറ ജില്ല ഓഫിസുമായി ബന്ധപ്പെടണം. 13ന് ജില്ല സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് മുന്നോടിയായി ഘോഷയാത്ര സംഘടിപ്പിക്കും. യുവജനക്ഷേമ ബോർഡി​െൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുവജന ക്ലബുകൾ വഴി 250 കേന്ദ്രങ്ങളിൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനുള്ള സജ്ജീകരണങ്ങൾ ജില്ല യുവജനകേന്ദ്രങ്ങൾ വഴി നടപ്പാക്കും. 14 ജില്ല കേന്ദ്രങ്ങളിലും മത്സരങ്ങൾ ബിഗ് സ്ക്രീനിലൂടെ കാണാനുള്ള അവസരങ്ങൾ ഒരുക്കും. ഫോൺ: 0477 2239736.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.