പറവൂർ പബ്ലിക് ലൈബ്രറിക്ക്​ ഇന്ന് 71 വയസ്സ്​​

അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറി സ്ഥാപിതമായിട്ട് വെള്ളിയാഴ്ച 71 വർഷം പിന്നിടുന്നു. 1947 ജൂൺ എട്ടിനാണ് ലൈബ്രറിയുടെ രൂപവത്കരണം. ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പ്രഥമ സമാധാനം പരമേശ്വരൻ അവാർഡ് 1996ൽ ലഭിച്ചു. '97ൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തതിനുള്ള പുരസ്കാരം, ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള ജില്ല-താലൂക്ക് ലൈബ്രറി കൗൺസിലി​െൻറ പ്രഥമ പുരസ്കാരം 2010ലും 2011ലും ലഭിച്ചു. ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പ്രഥമ ഐ.വി. ദാസ് പുരസ്കാരം 2012ലും ലൈബ്രറി കൗൺസിലി​െൻറ പരമോന്നത പുരസ്കാരമായ ഇ.എം.എസ് അവാർഡ് 2013ലും ലഭിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള കൃപ അവാർഡ് 2015ൽ ലഭിച്ചു. മികച്ച ലൈബ്രറിക്കുള്ള പി.എൻ. പണിക്കർ അവാർഡ് 2016ൽ ലഭിച്ചു. 2011ലെ മികച്ച ലൈബ്രറിക്കുള്ള ജില്ല-താലൂക്ക് ലൈബ്രറി കൗൺസിലി​െൻറ പ്രഥമ അവാർഡും 2017ലെ പ്രഥമ ദേവദത്ത് ജി. പുറക്കാട് അവാർഡും ലൈബ്രേറിയൻ കെ. ഉണ്ണികൃഷ്ണന് ലഭിച്ചു. താളിയോലയിലെഴുതിയ രാമായണം, ഹോർത്തൂസ് മലബാറിക്കസ് തുടങ്ങിയവ അടക്കം 35,826 പുസ്തകങ്ങൾ, ഒമ്പത് മുതൽ 90 വരെ പ്രായമുള്ള 3,182 അംഗങ്ങൾ. ലൈബ്രറി കൗൺസിലി​െൻറ ജില്ലയിലെ അക്കാദമിക് സ്റ്റഡി സ​െൻറർ 1998 മുതൽ പ്രവർത്തിക്കുന്നു. 1989 മുതൽ കെ. ഉണ്ണികൃഷ്ണനാണ് ലൈബ്രേറിയൻ. എസ്. ഇന്ദുലേഖ അസിസ്റ്റൻറ് ലൈബ്രേറിയനും ലതിക സുഗുണൻ വനിത ലൈബ്രേറിയനുമാണ്. മന്ത്രി ജി. സുധാകരൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള പുതിയ മന്ദിരത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വി.കെ. വിശ്വനാഥൻ പ്രസിഡൻറും ഒ. ഷാജഹാൻ സെക്രട്ടറിയുമായ പറവൂർ പബ്ലിക് ലൈബ്രറിക്ക് വെള്ളിയാഴ്ച ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പുസ്തകോത്സവത്തി​െൻറ ഉദ്ഘാടന ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉപഹാരം നൽകും. ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവറുടെ നില ഗുരുതരം കായംകുളം: നിയന്ത്രണം തെറ്റിയ ആംബുലൻസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരം. ഡ്രൈവർ െചങ്ങന്നൂർ കൊഴുവല്ലൂർ രാജുവില്ലയിൽ ബ്ലസൻറ് കോശിയെ (24) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന നഴ്സിങ് അസി. ആലപ്പുഴ സ്വദേശി അമീറിനെ (25) കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി 11 ഒാടെ കെ.പി റോഡിൽ അഞ്ചാംകുറ്റിക്ക് സമീപം പുല്ലമ്പള്ളി ജങ്ഷനിലാണ് അപകടം. ചാരുംമൂട്ടിൽനിന്നും രോഗിയെ ആശുപത്രിയിലെത്തിക്കാനായി കായംകുളത്തേക്ക് പോകുകയായിരുന്നു. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമിത വേഗത്തിലായിരുന്ന ആംബുലൻസി​െൻറ നിയന്ത്രണം തെറ്റി ചെങ്കിലാത്ത് തറയിൽ ബാബുവി​െൻറ വീട്ടിലേക്കാണ് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ ഒരു മുറി പൂർണമായി തകർന്നു. തൊഴിലുറപ്പ് പദ്ധതി; അപേക്ഷ നൽകണം കായംകുളം: നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അവിദഗ്ധ ജോലി ചെയ്യാൻ താൽപര്യമുള്ളവർ നിശ്ചിത അപേക്ഷ ഫോറത്തിൽ 14ന് വൈകുന്നേരം മൂന്നിന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.