ബൈക്ക് വൈദ്യുതി പോസ്​റ്റിലിടിച്ച് യുവാവിന് പരിക്ക്

തുറവൂർ: കാറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് പരിേക്കറ്റു. പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് അഴീക്കൽ കിഴക്കേവാലയിൽ രാജേന്ദ്രനാണ് (31) പരിക്കേറ്റത്. തുറവൂർ-പള്ളിത്തോട് റോഡിൽ ചാവടി ശ്മശാനത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ഏഴിനായിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയായ രാജേന്ദ്രൻ പള്ളിത്തോട്ടിൽനിന്നും ജോലി കഴിഞ്ഞ് സുഹൃത്തുമായി വീട്ടിലേക്ക് വരികയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ വന്ന കാറിൽ തട്ടി നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.