ചേർത്തല: തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് തീരദേശത്ത് വീശിയ ചൂടുകാറ്റിൽ വ്യാപകമായ കൃഷിനാശം. കഴിഞ്ഞദിവസം രാത്രിയിലാണ് ചൂടുകാറ്റ് വീശിയത്. വാഴ, തെങ്ങ്, പച്ചക്കറികൾ തുടങ്ങിയവ കാറ്റേറ്റ് മഞ്ഞനിറത്തിലായി. ഇലകൾ കരിഞ്ഞുണങ്ങി. പരുത്തി, പുന്ന, ഇലഞ്ഞി മരങ്ങളും കരിഞ്ഞുണങ്ങിയിട്ടുണ്ട്. പ്രകൃതി പ്രതിഭാസങ്ങളുടെ ഭാഗമാണെന്നും ഭയപ്പെടാനില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, കൃഷിനാശം സംഭവിച്ചവർക്ക് പ്രകൃതിക്ഷോഭത്തിൽപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പ്രവേശനോത്സവം നീർക്കുന്നം: നീർക്കുന്നം അൽഇജാബ സെൻട്രൽ സ്കൂൾ പ്രവേശനോത്സവം കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന പ്രസിഡൻറ് നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇബ്രാഹീംകുട്ടി വിളക്കേഴം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അസ്ലം ഹുദവി, വൈസ് പ്രിൻസിപ്പൽ സമീറ, പി.ടി.എ പ്രസിഡൻറ് ശഫീഖ് ചേലക്കാപ്പള്ളി, ജമാഅത്ത് സെക്രട്ടറി ശരീഫ് മൂത്തേടം, സ്കൂൾ അധ്യാപകൻ അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ കമ്മിറ്റി ചെയർമാൻ ഹംസ കുഴുവേലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.