പെട്രോൾ പമ്പിൽ സാമൂഹികവിരുദ്ധ ശല്യം

അരൂർ: പാർക്ക് ചെയ്ത സ്വകാര്യ ബസ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ ഇനിയും പിടികൂടാനായില്ല. അരൂക്കുറ്റി പെട്രോൾ പമ്പിൽ സാമൂഹികവിരുദ്ധരുടെ ശല്യം തുടരുന്നതായി പരാതി. കഴിഞ്ഞ മാസം ഏഴിന് അർധരാത്രിയോടെയാണ് പമ്പ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ബസ് ഓടിച്ചുകൊണ്ടുപോയത്. പൂച്ചാക്കൽ പൊലീസ് മോഷണത്തിന് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. കളമശ്ശേരി-അരൂർ ക്ഷേത്രം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യബസാണിത്. 15 കിലോ മീറ്റർ അകലെ എഴുപുന്ന തെക്ക് എസ്.എൻ.ഡി.പി ശാഖ മന്ദിരത്തിന് എതിർവശം റോഡിൽനിന്ന് എട്ടടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടശേഷം ഉപേക്ഷിക്കുകയായിരുന്നു. ബസ് ജീവനക്കാർ തമ്മിെല കുടിപ്പകയാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കാമറകളിൽ ബസ് തട്ടിയെടുത്തയാളുടെ മുഖവും രൂപവും വ്യക്തമാകാത്തതിനാലാണ് പ്രതിയെ പിടികൂടാൻ കഴിയാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുമ്പും സാമൂഹിക വിരുദ്ധ ശല്യം പമ്പിൽ ഉണ്ടാകുന്നുണ്ടെന്ന് ഉടമ ദിനേശൻ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ പമ്പിൽ ജീവനക്കാരായി ഉള്ളത്. ഇവരെ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുന്നത് ചിലർ പതിവാക്കിയിട്ടുണ്ടെന്നും രാത്രിയിലാണ് ശല്യം ഏറുന്നതെന്നും ഉടമ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗക്കാരും വിൽപനക്കാരും താവളമാക്കുന്നത് പമ്പി​െൻറ പരിസരത്താണെന്നും പരാതിയുണ്ട്. വാരനാട് ദേവീക്ഷേത്രത്തിലെ ചുറ്റമ്പലത്തി​െൻറ ഉത്തരംെവപ്പ് നടത്തി ചേര്‍ത്തല: വാരനാട് ദേവീക്ഷേത്രത്തില്‍ പുനര്‍നിര്‍മിക്കുന്ന ചുറ്റമ്പലത്തി​െൻറ ഉത്തരംെവപ്പ് നടത്തി. തന്ത്രി കടിയക്കോല്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്രം മേല്‍ശാന്തി ശ്രീകൃഷ്ണരു മനോജ്, സഹശാന്തി മുരളീധരന്‍ പോറ്റി, കീഴ്ശാന്തി നാരായണന്‍ എമ്പ്രാന്‍ എന്നിവര്‍ സഹകാര്‍മികരായി. കാണിപ്പയ്യൂര്‍ ഹരിതന്‍ നമ്പൂതിരിപ്പാട്, പൂപ്പള്ളിക്കാവ് ഇ.കെ. ശശികുമാര്‍, ചെങ്ങന്നൂര്‍ ടി.എന്‍. സദാശിവന്‍ ആചാരി, നിലാശ്ശേരി തങ്കച്ചന്‍ ആശാരി, ദേവസ്വം പ്രസിഡൻറ് എം.ആര്‍. വേണുഗോപാല്‍, വൈസ് പ്രസിഡൻറുമാരായ വെള്ളിയാകുളം പരമേശ്വരന്‍, എന്‍. ബാലകേരളവര്‍മ, സെക്രട്ടറി പി. അനില്‍കുമാര്‍, ട്രഷറര്‍ പി.എന്‍. നടരാജന്‍ തുടങ്ങിയവര്‍ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. ധർമസംഘം ട്രസ്റ്റ് ഉദ്ഘാടനം ചേർത്തല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ചേന്നംപള്ളിപ്പുറം യൂനിറ്റ് ശിവഗിരി മഠം ഗുരുധർമ പ്രചാരസഭ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. ബുദ്ധ​െൻറ അഹിംസയും ക്രിസ്തുവി​െൻറ സ്നേഹവും നബിയുടെ സാഹോദര്യവും ശ്രീശങ്കര​െൻറ ജ്ഞാനവും ഭാരതീയ ഗുരുക്കന്മാരുടെ ആത്മീയതയും ഉൾക്കൊണ്ട് സമന്വയ ദർശനമാണ് ലോകത്തിന് ആവശ്യമെന്ന് സ്വാമി ഗുരുപ്രസാദ് പറഞ്ഞു. അരൂർ മണ്ഡലം പ്രസിഡൻറ് കെ.ജി. കുഞ്ഞിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ടി.വി. രാജേന്ദ്രൻ, ചന്ദ്രൻ പുളിങ്കുന്ന്, ആർ. സുകുമാരൻ മാവേലിക്കര, എം.ഡി. സലീം, വി.വി. ശിവപ്രസാദ്, ആർ. രമണൻ, എ.പി. സലിം, പി.ആർ. ഹരിക്കുട്ടൻ, കെ.കെ. സദാനന്ദൻ, സതീശൻ കൊടുന്തറ, പ്രഭാവതി, സത്യദാസ്, രമേശൻ, കെ. പീതാംബരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.