ഹോട്ടലുകളില്‍ പ്ലാസ്​റ്റിക്​ ഉപയോഗം ഒഴിവാക്കും

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ ഹോട്ടലുകളില്‍ ഒഴിവാക്കുമെന്ന് അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത പരിസ്ഥിതി ദിനത്തിനുമുമ്പ് പ്ലാസ്റ്റിക് ഉപഭോഗം പൂര്‍ണമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, കാരിബാഗുകള്‍, സ്‌ട്രോകള്‍ തുടങ്ങിയവ ഒഴിവാക്കും. ഇതിന് പകരം മുളകൊണ്ടുള്ള സ്‌ട്രോ, പേപ്പര്‍ സ്‌ട്രോ, വെള്ളം നിറക്കാന്‍ ഭക്ഷണശാലകൾക്കു മുന്നില്‍ റീഫില്ലിങ് കേന്ദ്രങ്ങള്‍ എന്നിവ പരീക്ഷിക്കും. സംസ്ഥാനം വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ വിനോദസഞ്ചാര മേഖലക്ക് മുന്നേറാനാകൂ. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക് സ്‌ട്രോയുടെ ഉപയോഗത്തിനെതിരേ അസോസിയേഷന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. ഉപയോഗം കുറക്കാന്‍ ഉപഭോക്താക്കളെ ബോധവത്കരിക്കുമെന്നും അവര്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡൻറ് ജി. ഗോപിനാഥൻ, ജോസ് ഡൊമിനിക്, പ്രകാശ് നായർ, ഒ.ടി. അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.