കൊച്ചി: അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് സ്ത്രൈണതയുടെ പുതുഭാഷ രചിച്ച ആ വലിയ മാധ്യമ പ്രവര്‍ത്തക ഓര്‍മയായി. ദുരന്തമുഖങ്ങളിൽ ഒാടിയെത്തി പ്രസരിപ്പോെട തൂലിക ചലിപ്പിക്കാൻ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ ലോകത്തോട് വിളിച്ചുപറയാൻ ഇനി അവരില്ല. പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോന് കേരളത്തിെൻറ അന്ത്യാഞ്ജലി. ഞായറാഴ്ച രാത്രി അന്തരിച്ച ലീലാ മേനോെൻറ മൃതദേഹം തിങ്കളാഴ്ച രാവിലെ 10 ഒാടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മേയര്‍ സൗമിനി ജയിന്‍, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി.ജെ.എസ്. ജോര്‍ജ്, എം.കെ. ദാസ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, സി.പി.എം എറണാകുളം ജില്ല സെക്രട്ടറി പി. രാജീവ്, കെ.എം.ആർ.എല്‍ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ്, ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, വി.എച്ച്.പി സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആര്‍ കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍, ശ്രീമൂലനഗരം വിജയന്‍, ഫാ. പോള്‍ തേലക്കാട്, എം.എം. ലോറന്‍സ്, ഡൊമിനിക് പ്രസേൻറഷന്‍, ബെന്നി ബഹനാന്‍, എം.കെ. കുഞ്ഞോ ല്‍, മാധ്യമം കൊച്ചി സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡൻറ് ഡി. ദിലീപ് തുടങ്ങി സാമൂഹിക, സാംസ്‌കാരിക, മാധ്യമരംഗത്തെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ എറണാകുളം രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ലീലാ മേനോെൻറ ഭര്‍ത്താവ് ഭാസ്‌കര മേനോെൻറ സഹോദരിയുടെ മകന്‍ എം. ജയകുമാറാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.