പൊങ്ങൻചുവട് ആദിവാസിക്കുടിയിൽ കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ​െചരിഞ്ഞു

കോതമംഗലം: പൊങ്ങൻചുവട് ആദിവാസിക്കുടിയിൽ കുട്ടിക്കൊമ്പൻ ഷോക്കേറ്റ് െചരിഞ്ഞു. ആറുവയസ്സ് തോന്നിക്കുന്ന കൊമ്പനാണ് ചെരിഞ്ഞത്. ആദിവാസിക്കുടിയിൽ നിരന്തരം എത്തി കാർഷികവിള നശിപ്പിച്ചിരുന്ന കൊമ്പന് തിങ്കളാഴ്ച പുലർച്ച രണ്ടോടെയാണ് ഷോക്കേറ്റത്. രാത്രിയോടെ കുടിയിലെത്തി വിളകൾ നശിപ്പിക്കുന്നതിനിെട കവുങ്ങ് വൈദ്യുത ലൈനിലേക്ക് മറിഞ്ഞുവീഴുകയും വൈദ്യുത കാൽ ഒടിഞ്ഞ് വൈദ്യുത കമ്പികൾ ആനയുടെ മുകളിൽ പതിക്കുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി ജഡം സംസ്കരിക്കുന്നതിന് നടപടി സ്വീകരിച്ചു. ജഡം ജനവാസ മേഖലയിൽനിന്ന് മാറ്റി സംസ്കരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.