നിഹാലിന്​ വേണം സുമനസ്സുകളുടെ കൈത്താങ്ങ്​

പറവൂർ: നിഹാലിനെ കാണുേമ്പാൾ നവാസി​െൻറയും നൗഫിയയുടെയും ഉള്ള് പിടയും. കൊഞ്ചലും കുസൃതികളുമായി ഒാടിക്കളിക്കേണ്ട പ്രായത്തിൽ സംസാരശേഷിയും പൂർണ ചലനശേഷിയുമില്ലാതെ പ്രയാസപ്പെടുകയാണ് അവൻ. നീറിക്കോട് പള്ളത്ത്‌ പറമ്പിൽ നവാസി​െൻറ മൂന്നാമത്തെ കുട്ടിയാണ് നാലുവയസ്സ് പിന്നിട്ട മുഹമ്മദ് നിഹാൽ. 2014 മാർച്ച് നാലിന് പറവൂർ താലൂക്ക് ആശുപത്രിയിലാണ് നിഹാൽ ജനിച്ചത്. പ്രസവം എടുത്ത സമയത്തെ കൈപ്പിഴയാണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തുന്നത്. ജനിച്ചിട്ട് ഇതുവരെ നിഹാൽ കരയുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എഴുന്നേറ്റു നിൽക്കാനും കഴിയില്ല. വായിലൂടെ ഇതുവരെ ആഹാരം കഴിക്കാൻ കഴിഞ്ഞിട്ടില്ല. പൊക്കിളിനരികെ വയറ്റിൽ നിന്നിട്ട ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരമാണ് ഇപ്പോഴും നൽകുന്നത്.വയറ്റിൽ ഒരു ശസ്ത്രക്രിയ നടത്തി. ജൂൺ ഏഴിന് മറ്റൊരു ശസ്ത്രക്രിയ നടത്തണം. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. നിഹാലിന് കൊടുക്കുന്ന പ്രത്യേക ആഹാരത്തിന് മാത്രം മാസം നാലായിരം രൂപയോളമാകും.പ്രതിമാസമുള്ള ചെക്കപ്പും തുടർചികിത്സയും ഉദാരമതികളുടെ സഹായംകൊണ്ട് മാത്രമാണ് നടക്കുന്നത്. സ്വന്തമായി വീടുപോലുമില്ലാത്ത കൂലിപ്പണിക്കാരനായ നവാസി​െൻറ വരുമാനം ഒന്നിനും തികയില്ല. തുടർ ചികിത്സക്കായി നീറിക്കോട് മഹല്ല് സെക്രട്ടറി പി. എം. ഹസൻ ചെയർമാനും വാർഡ് മെംബർ കാഞ്ചനസോമൻ കൺവീനറുമായി ചികിത്സാസഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് കരുമാല്ലൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.നമ്പർ:17490100009467,ഐ എഫ് എസ് കോഡ്:എഫ് ഡി ആർ എൽ 0001749, ഫോൺ:9656589811.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.