കൊച്ചി: സി.പി.ഐ ജില്ല കൗണ്‍സിലിെൻറ നേതൃത്വത്തില്‍ ഇൗ മാസം അഞ്ചുമുതല്‍ ഏഴുവരെ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. അഞ്ചിന് പരിസ്ഥിതി ദിനത്തിെൻറ ഭാഗമായി നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ തെരഞ്ഞെടുത്ത പൊതുസ്ഥലങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ശുചീകരണം നടത്തും. ആറ്, ഏഴ് തീയതികളില്‍ ലോക്കല്‍, ബ്രാഞ്ച് തലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍-എയിഡഡ് വിദ്യാലയങ്ങള്‍, പൊതുനിരത്തുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം നഗരത്തില്‍ ജില്ല ആയുര്‍വേദ ആശുപത്രി പരിസര ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു നേതൃത്വം നല്‍കും. തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജ് പരിസര ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന കൗണ്‍സിൽ അംഗം കെ.എന്‍. സുഗതനും പെരുമ്പാവൂര്‍ ആയുര്‍വേദ ആശുപത്രി പരിസരത്ത് സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗം കെ.കെ. അഷറഫും നേതൃത്വം നല്‍കും. മൂവാറ്റുപുഴയില്‍ സംസ്ഥാന കൗണ്‍സിൽ അംഗം ബാബുപോളും വൈപ്പിന്‍ കുഴിപ്പിള്ളി ആശുപത്രി പരിസര ശുചീകരണത്തിന് സംസ്ഥാന കൗണ്‍സിൽ അംഗം കമല സദാനന്ദനും പറവൂര്‍ നഗരത്തില്‍ സംസ്ഥാന കൗണ്‍സിൽ അംഗം എസ്. ശ്രീകുമാരിയും തൃക്കാക്കരയില്‍ സംവിധായകന്‍ വിനയനും ആലുവയില്‍ കെ.എം. ദിനകരനും കൊച്ചിയില്‍ ടി.സി. സന്‍ജിത്തും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.