കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി കേരള കത്തോലിക്കസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സിയില്‍ നടക്കും. െചാവ്വാഴ്ച രാവിലെ 9.30ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെ.സി.ബി.സിയുടെയും സംയുക്തയോഗം കെ.സി.ബി.സി പ്രസിഡൻറ് ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി റിലീജിയസ് കമീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്സ്റ്റം അധ്യക്ഷത വഹിക്കും. 'കാരുണ്യത്തിെൻറയും സാക്ഷ്യത്തിെൻറയും ദൗത്യത്തിനായി വൈവിധ്യത്തില്‍ ഐക്യപ്പെട്ട്' വിഷയത്തിൽ സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയഡോര്‍ മസ്‌കരനാസ് പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്കുശേഷം പാനല്‍ ചര്‍ച്ചയില്‍ ജസ്റ്റിസ് സിറിയക് ജോസഫ്, ബിഷപ് ജോസഫ് പാംപ്ലാനി എന്നിവര്‍ കേരള സാഹചര്യത്തെ വിലയിരുത്തി സംസാരിക്കും. ആറ്, ഏഴ് തീയതികളില്‍ കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷിതത്വം, കുടുംബകേന്ദ്രീകൃത അജപാലനം, യോഗാപരിശീലനവും ക്രൈസ്തവസമീപനങ്ങളും, ഓഖി ദുരിതാശ്വാസ-പുനരധിവാസപ്രവര്‍ത്തനങ്ങളുടെ അവലോകനം, ആനുകാലിക രാഷ്ട്രീയം തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും. സി.ബി.സി.ഐ നയരേഖയുടെ അടിസ്ഥാനത്തില്‍ കേരളസഭയുടെ രണ്ടുവര്‍ഷപരിപാടികള്‍ക്ക് സമ്മേളനം രൂപം നൽകും. കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളുടെയും മെത്രാന്മാര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.