ചാരുംമൂട്: കെ.പി റോഡിൽ കരിമുളക്കൽ മാസ്റ്റേഴ്സ് കോളജിന് മുൻവശമുണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർഥികളടക്കം ഏഴുപേർക്ക് പരിേക്കറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒരേ ദിശയിലേക്ക് വന്ന കാറും പെട്ടിഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. ശനിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. വിദ്യാർഥികളായ താമരക്കുളം വേടരപ്ലാവ് കാവ്യാഭവനം ഹരികൃഷ്ണൻ (18), താമരക്കുളം കിഴക്കേമുറി കുറ്റിവിള പുത്തൻവീട്ടിൽ മിഥുൻ (18), കരിമുളക്കൽ ധിനീഷ് ഭവനം അഞ്ജലി (17), കായംകുളം ദേശത്തിനകം ചെമ്മത്തിൽ അനിൽ (18), പെട്ടിഓട്ടോയിൽ സഞ്ചരിച്ചിരുന്ന പന്തളം ഉണ്ണിവിലാസം ഉണ്ണിക്കണ്ണൻ (23), കുടശ്ശനാട് കാവിൻറയ്യത്ത് വിജയൻപിള്ള (53), സ്‌കൂട്ടർ യാത്രികൻ താമരക്കുളം വേടരപ്ലാവ് സന്തോഷ് ഭവനത്തിൽ സന്തോഷ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കറ്റാനം വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കാലുകൾക്കും തലക്കും കണ്ണിനുമുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചാരുംമൂട് ഭാഗത്തേക്ക് വരുകയായിരുന്നു കാറും ഓട്ടോയും സ്കൂട്ടറും. കാർ മറ്റ് രണ്ട് വാഹനങ്ങളെയും മറികടക്കാൻ ശ്രമിക്കുമ്പോൾ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ റോഡിെൻറ വശത്ത് കോളജിന് മുന്നിലായി നിന്ന വിദ്യാർഥികൾക്കിടയിലേക്ക് മറിയുകയായിരുന്നു. ഓട്ടോക്ക് പിന്നിലിടിച്ച് സ്കൂട്ടറും മറിഞ്ഞു. അധ്യാപകരും മറ്റും ചേർന്ന് ഒട്ടോക്കടിയിൽപെട്ട വിദ്യാർഥികളെയും മറ്റുള്ളവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. അഞ്ജലിയുടെ ഇടതുകാലിന് ഒടിവുണ്ട്. മാസ്റ്റേഴ്സ് കോളജിലെ വിദ്യാർഥിയായ അഞ്ജലി കൂട്ടുകാർക്കൊപ്പം അധ്യാപകരെ കാണാൻ എത്തിയപ്പോഴായിരുന്നു അപകടം. നൂറനാട് പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം --യൂത്ത് ലീഗ് തൃക്കുന്നപ്പുഴ: ആഭ്യന്തര വകുപ്പ് ഒഴിയാൻ മുഖ്യമന്ത്രി തയാറാകണമെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് എ. ഷാജഹാൻ ആവശ്യപ്പെട്ടു. പൊലീസ്-- ഗുണ്ട- -സി.പി.എം കൂട്ടുകെട്ടിനെതിരെ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് എം.എം. സിയാദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എം.എ. ലത്തീഫ്, ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സിയാർ തൃക്കുന്നപ്പുഴ, സ്വതന്ത്ര കർഷക സംഘം ജില്ല ജനറൽ സെക്രട്ടറി മശ്ഹൂർ പൂത്തറ, എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി സദ്ദാം ഹരിപ്പാട്, നവാസ് എച്ച്. പാനൂർ, ആസിഫ് അനസ്, എ.എ. റഷീദ്, ഉവൈസ് കുഞ്ഞിതയ്യിൽ, സിയാദ് പറാന്തറ, നഹ കളത്തിൽപറമ്പിൽ, ഹാഷിം പുത്തൻപുരക്കൽ, സഫ്‌വാൻ, അനസ്, സുഹൈൽ, ഷാനവാസ്, ഷാഹുൽ ഹമീദ്, നിഹാസ്, ശിഹാബ്, സഹീദ്, അനസ്, മാഹീൻ, നിസാം എന്നിവർ സംസാരിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും ഷാഫി പാനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.