ആയവനയിൽ കരനെൽ കൃഷിക്ക്​ തുടക്കം

മൂവാറ്റുപുഴ: ആയവന പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും സംയുക്താഭിമുഖ്യത്തിൽ കരനെൽ കൃഷിക്ക് തുടക്കമായി. സിദ്ധൻപടി ഭാഗത്ത് ജാസ്മിൻ ജെ.എൽ.ജി ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ തരിശുകിടന്ന ഒരേക്കർ കരഭൂമിയിലാണ് കൃഷി ആരംഭിച്ചത്. വിത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് എം.എം. അലിയാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ബോസ് മത്തായി, സി.ഡി.എസ് ചെയർപേഴ്സൻ മോളി തോമസ്, റംല ഹംസ, നബീസ മുഹമ്മദ്, അമ്മിണി തങ്കപ്പൻ, സുലേഖ യൂസുഫ്, റജീന യൂസുഫ്, അസനമ്മ മുസ്തഫ തുടങ്ങിയവർ പെങ്കടുത്തു. ജെ.എൽ.ജി ഗ്രൂപ്, തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. EM MVPA1.jpg കരനെൽ കൃഷിയുടെ വിത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് എം.എം. അലിയാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.