വൃക്കകൾ തകരാറിലായ ഗൃഹനാഥൻ സഹായം തേടുന്നു

കൊച്ചി: ഇരുവൃക്കയും തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. കടവന്ത്ര ഗാന്ധിനഗർ ഉദയകോളനിയിൽ താമസിക്കുന്ന നൗഷാദാണ് (48) സഹായം തേടുന്നത്. ഒന്നരവർഷമായി ചികിത്സയിലാണ്. നാലുവർഷം മുമ്പ് നൗഷാദി​െൻറ ഭാര്യയുടെ വൃക്ക മാറ്റിവെച്ചിരുന്നു. അതി​െൻറ ചികിത്സ തുടരുന്നതിനിെടയാണ് നൗഷാദിനും അസുഖം പിടിപെട്ടത്. ഭാര്യയുടെ ചികിത്സക്കുതന്നെ വലിയൊരു തുക വേണം. ചായക്കട നടത്തി കിട്ടുന്ന പണംകൊണ്ടാണ് 10ാം ക്ലാസിൽ പഠിക്കുന്ന മകളടങ്ങുന്ന കുടുംബം ജീവിക്കുന്നത്. വൃക്ക മാറ്റിവെക്കാൻ 20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നൗഷാദി​െൻറ ചികിത്സക്ക് പണം കണ്ടെത്താൻ ബ്രദർ മാവൂരിസ് മാളിയക്കൽ ചെയർമാനും ഡിവിഷൻ കൗൺസിലർ പൂർണിമ നാരായൻ സെക്രട്ടറിയുമായ ചികിത്സധനസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കി​െൻറ കതൃക്കടവ് ശാഖയിൽ ബ്രദർ മാവൂരിസ് മാളിയേക്കലി​െൻറയും നൗഷാദി​െൻറ ഭാര്യ ജമീലയുടെയും പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16860100051506, ഐ.എഫ്.എസ് കോഡ്-FDRL0001686. ഫോൺ: 9037002702, 9746258636. ചിത്രം er noushad
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.