മാർച്ചും ധർണയും നടത്തും

കൊച്ചി: മത്സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര സർക്കാറി​െൻറ അവഗണനയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജൂൺ അഞ്ചിന് വിവിധ ജില്ലകളിലെ കേന്ദ്ര സർക്കാർ ഓഫിസിലേക്ക് . കടൽഭിത്തി ഇല്ലാത്ത പ്രദേശങ്ങളിൽ പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമിക്കുക, തീരദേശത്തി​െൻറ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, തീരദേശ നിയമത്തിൽ കേന്ദ്ര സർക്കാർ നൽകിയ ഇളവിൽനിന്നും വൻകിടക്കാരെയും ൈകയേറ്റക്കാരെയും ഒഴിവാക്കുക, കേരളം സമർപ്പിച്ച ഓഖി പാക്കേജിന് കേന്ദ സർക്കാർ അംഗീകാരം നൽകി ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.