ചെങ്ങന്നൂര്‍ പരാജയം ആഴത്തില്‍ വിശകലനം ചെയ്യണം -ജോണി നെല്ലൂര്‍

മൂവാറ്റുപുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ചെങ്കിലും പ്രതീക്ഷകള്‍ എല്ലാ തകര്‍ത്ത്‌ ദയനീയമായ പരാജയം സംഭവിച്ച സാഹചര്യത്തില്‍ ആഴത്തിലുള്ള വിശകലനം നടത്തേണ്ടത്‌ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. യു.ഡി.എഫി​െൻറ സംസ്ഥാന നേതാക്കളടക്കം മുഴുവന്‍ പേരും സജീവമായി തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും ആത്മാർഥമായി ശ്രമിച്ചിരുന്നു. കോണ്‍ഗ്രസി​െൻറ സംസ്ഥാന നേതാക്കള്‍ തന്നെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ നേതൃത്വം നല്‍കി. എല്ലാവിധ പ്രവര്‍ത്തനങ്ങളും കാഴ്‌ചെവച്ചിട്ടും ദയനീയമായ പരാജയം സംഭവിച്ച സാഹചര്യം കണക്കിലെടുത്ത്‌ ആഴത്തിലുള്ള ഒരു വിശകലനം നടത്താനും ആവശ്യമായ പരിഹാരം കണ്ടെത്താനും കോണ്‍ഗ്രസ് നേതൃത്വവും യു.ഡി.എഫും തയാറാകണം. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തില്‍ കേരള കോണ്‍ഗ്രസി​െൻറ പിന്തുണ ലഭിച്ചെങ്കിലും നേരത്തേ തന്നെ നിലപാടുകളെടുത്തിരുന്നവര്‍ ഉണ്ടായിരുന്നില്ലേ എന്നും പരിശോധിക്കേണ്ടതുണ്ട്‌. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴെ ആരംഭിക്കണം. ആദ്യപടിയായി യു.ഡി.എഫ്‌ സംവിധാനം താഴെ തട്ടില്‍ വരെ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.